സമകാലിക മലയാളം ഡെസ്ക്
പോഷകസമൃദ്ധമായ സാധനങ്ങൾ സംഭരിക്കുന്നത് ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകൾ ഉറപ്പാക്കും. അതിനാൽ അടുക്കളയിൽ ഈ സാധനങ്ങൾ റീ-സ്റ്റോർ ചെയ്യാൻ മറക്കരുത്.
ഓട്സ്
നാരുകൾ ധാരാളം അടങ്ങിയ ഓട്സ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും സഹായിക്കുന്നു. കൂടാതെ വിശപ്പടക്കാനും സംതൃപ്തി പ്രോത്സാഹിപ്പിക്കാനും ഓട്സ് നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതാണ്.
നട്സ്, വിത്തുകൾ
അടുക്കളയിൽ സ്ഥിരമായി സ്റ്റോർ ചെയ്യേണ്ട മറ്റൊരു വിഭാഗമാണ് നട്സ് ആന്റ് സീഡ്സ്. പോഷകങ്ങളുടെ പവർ ഹൗസുകൾ എന്നാണ് ഇവയെ അറിയപ്പെടുന്നത്. ഒമേഗ -3 ഫാറ്റി ആസിഡുകൾ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ തുടങ്ങിവ ഇതിൽ അടങ്ങിയിട്ടുണ്ട്. മികച്ച ലഘുഭക്ഷണമായും ഇവയെ ഉപയോഗിക്കാം.
പയറു വർഗം
ചെറുപയർ, വൻപയർ, പരിപ്പ്, ബീൻസ്, പട്ടാണി തുടങ്ങിയ പയറുവർഗങ്ങൾ പതിവായി ഡയറ്റിൽ ഉപയോഗിക്കേണ്ടതിന് അടുക്കളയിൽ എപ്പോഴും സ്റ്റോർ ചെയ്തു വെക്കാൻ ഓർക്കണം. പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങളുടെ മികച്ച ഉറവിടങ്ങളാണിവ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.
തേൻ
ആൻ്റിഓക്‌സിഡൻ്റും ആൻ്റിമൈക്രോബയൽ ഗുണങ്ങളുമുള്ള പ്രകൃതിദത്ത മധുരമാണ് തേൻ. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഭക്ഷണത്തെ കൂടാതെ തൊണ്ടവേദന, ദഹനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ഔഷധമായും തേൻ ഉപയോഗിക്കാം.
വെളുത്തുള്ളി
വിഭവങ്ങൾക്ക് രുചിയും മണവും പകരാൻ മാത്രമല്ല, വെളുത്തുള്ളി പ്രതിരോധ ശേഷി വർധിപ്പിക്കാനും മികച്ചതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.
സുഗന്ധവ്യഞ്ജനങ്ങൾ
മഞ്ഞൾ, കറുവാപ്പട്ട, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. മഞ്ഞളിലുള്ള കുർക്കുമിൻ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു. കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ജീരകം ദഹനത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
മുഴുവൻ ധാന്യങ്ങൾ
തവിട്ട് അരി, ബാർലി, ഗോതമ്പ് തുടങ്ങിയ മുഴുവൻ ധാന്യങ്ങളിലും നാരുകൾ, ബി വിറ്റാമിനുകൾ, അവശ്യ ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനം ക്രമീകരിക്കാനും ആരോഗ്യകരമായ കൊളസ്‌ട്രോളിൻ്റെ അളവ് നിലനിർത്താനും ദീർഘനേരം ഊർജം നൽകാനും അവ സഹായിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates