സമകാലിക മലയാളം ഡെസ്ക്
എഴുപത് വയസ് കഴിഞ്ഞവര്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അടുത്ത മാസം പ്രാബല്യത്തില്‍ വരും.
ആയുഷ്മാന്‍ ഭാരതിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ pmjay.gov.in സന്ദര്‍ശിച്ചാല്‍ അതത് സംസ്ഥാനങ്ങളില്‍ സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക കാണാം
ആദ്യം വെബ്‌സൈറ്റില്‍ കയറി ടോപ്പ് മെനുവിലെ ഫൈന്‍ഡ് ഹോസ്പിറ്റലില്‍ ക്ലിക്ക് ചെയ്യണം.
സംസ്ഥാനവും ജില്ലയും തെരഞ്ഞെടുക്കുക, ഏത് തരം ആശുപത്രിയാണ് ( പ്രൈവറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍) നോക്കുന്നത് എന്ന് തീരുമാനിച്ചശേഷം വേണ്ടത് തെരഞ്ഞെടുക്കുക.
ആശുപത്രികള്‍ക്കായി സെര്‍ച്ച് ചെയ്യുക, സക്രീനില്‍ കാണിച്ചിരിക്കുന്ന കാപ്‌ചെ കോഡ് നല്‍കുക
സബ്മിറ്റ് നല്‍കുന്നതോടെ പ്രദേശത്തുള്ള രജിസ്റ്റേര്‍ഡ് ആശുപത്രികളുടെ പട്ടിക ലഭിക്കും.
സ്‌പെഷ്യാലിറ്റിയുടെയും ചികിത്സാ ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ ആശുപത്രികള്‍ തരംതിരിച്ചെടുക്കാനും സാധിക്കും.
എലിജിബിലിറ്റി സെക്ഷനില്‍ പോയി 'Am I Eligible' ഓപ്ഷന്‍ തെരഞ്ഞെടുത്ത ശേഷം മൊബൈല്‍ നമ്പറും റേഷന്‍ കാര്‍ഡ് നമ്പറും നല്‍കിയാല്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സിന് അര്‍ഹനാണോ എന്ന് അറിയാനും സാധിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക