സമകാലിക മലയാളം ഡെസ്ക്
തെലുങ്കിലെ സൂപ്പര്‍താരമാണ് ജൂനിയര്‍ എന്‍ടിആര്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ജൂനിയര്‍ എന്‍ടിആര്‍ നായകനായി എത്തുന്ന ദേവര പാര്‍ട്ട് 1ന്റെ റിലീസിനായാണ്.
കരിയറില്‍ നിരവധി സൂപ്പര്‍ഹിറ്റ് സമ്മാനിച്ചിട്ടുണ്ട് ജൂനിയര്‍ എന്‍ടിആര്‍. എന്നാല്‍ താരം നോ പറഞ്ഞ അഞ്ച് സിനിമകള്‍ നമുക്ക് പരിചയപ്പെടാം
ആര്യ
അല്ലു അര്‍ജുന് വലിയ ആരാധകരെ സമ്മാനിച്ച ചിത്രമാണ് ആര്യ. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ജൂനിയര്‍ എന്‍ടിആറിനെ ആയിരുന്നു.
ശ്രീമന്തുഡു
കൊരടല ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചത് ജൂനിയര്‍ എന്‍ടിആറിനെ ആയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ നായകനായത് മഹേഷ് ബാബു ആണ്.
യെവഡു
അല്ലു അര്‍ജുനും റാം ചരണും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം. റാം ചരണിന്റെ റോളിലേക്ക് ആദ്യം പരിഗണിച്ചത് എന്‍ടിആറിനെ ആയിരുന്നു.
ദില്‍
നിധിനെ തെലുങ്കിലെ ജനപ്രിയ നടനാക്കിയ ചിത്രമാണ് ദില്‍. റൊമാന്റിക് ഡ്രാമയിലേക്ക് ആദ്യം പരിഗണിച്ചത് ജൂനിയര്‍ എന്‍ടിആറിനെയായിരുന്നു.
ഓപിരി
നാഗാര്‍ജുനയും കാര്‍ത്തിയും ഒന്നിച്ച ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലും ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. കാര്‍ത്തിയുടെ റോളിലേക്കാണ് ജൂനിയര്‍ എന്‍ടിആറിനെ ആദ്യം പരിഗണിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക