സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ദൈനംദിന ജീവതത്തിന്‍റെ ഏറ്റവും വലിയ ഭാഗമായിരിക്കുകയാണ് മാനസിക സമ്മര്‍ദം. പല തരത്തിൽ നേരിടുന്ന ഈ സമ്മര്‍ദത്തെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല. ഇനി പറയുന്ന 5 കാര്യങ്ങൾ ശീലിക്കുന്നത് നിങ്ങളുടെ മനസ് ശാന്തമാകാനും സമ്മർദത്തെ മറികടക്കാനും സഹായിക്കും.
30 മിനിറ്റ് വ്യായാമം
വ്യായാമം ശരീരത്തിന് മാത്രമല്ല മനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കാം. നടത്തം, നൃത്തം, കായികമായി സജീവമാകുന്നതുമൊക്കെ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. വ്യായാമം ശരീരത്തില്‍ എൻഡോർഫിൻ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഇത് സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും.
7 മണിക്കൂര്‍ ഉറക്കം
സമ്മര്‍ദത്തെ മറികടക്കാന്‍ ശരീരത്തിനും മനസ്സിനും വിശ്രമം പ്രധാനമാണ്. ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ ഗുണമേന്മയുള്ള ഉറക്കം കിട്ടുന്നത് സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കും.
സ്‌ക്രീന്‍ ടൈം കുറയ്ക്കാം
അമിതമായി സ്‌ക്രീന്‍ ടൈമും സോഷ്യല്‍ മീഡിയ ഉപയോഗവും സമ്മര്‍ദവും ഉത്കണ്ഠയും വര്‍ധിപ്പിക്കും. സ്ക്രീന്‍ ടൈം കുറച്ച് നിങ്ങളുടെ ചുറ്റുപാടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോസിറ്റിവിറ്റി ഉണ്ടാക്കാന്‍ സഹായിക്കും. മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ പരമാവധി സ്‌ക്രീന്‍ ടൈം കുറയ്ക്കാം.
നല്ല സൗഹൃദങ്ങള്‍
ഇടയ്ക്ക് ഇടവേളയെടുത്ത് സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സമയം ചെലവഴിക്കുന്നതും സംസാരിക്കുന്നതും സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കും. അവര്‍ നല്‍കുന്ന ഇമോഷണല്‍ സപ്പോര്‍ട്ട് നിങ്ങളില്‍ പോസിറ്റീവായ ചിന്തകള്‍ ഉണ്ടാക്കാന്‍ സഹായിക്കും.
മെഡിറ്റേഷന്‍
ശ്വസന വ്യായാമം, യോഗ തുടങ്ങിയ കാര്യങ്ങള്‍ ശീലിക്കുന്നത് നിങ്ങളുടെ മനസിനെ കൂടുതല്‍ ശാന്തവും പോസിറ്റീവുമാക്കാന്‍ സഹായിക്കും. ദിവസവും മെഡിറ്റേഷന്‍ ചെയ്യുന്നത് സമ്മര്‍ദത്തെ മറികടക്കാന്‍ സഹായിക്കുന്നതിനൊപ്പം ഏകാഗ്രതയും വര്‍ധിപ്പിക്കും.