സമകാലിക മലയാളം ഡെസ്ക്
ശരീരം നൽകുന്ന സൂചനകൾ അവഗണിക്കുന്നതാണ് പലപ്പോഴും പല രോഗങ്ങളും ഗുരുതരമാകാൻ കാരണം. നിങ്ങളുടെ ശരീരം ആരോഗ്യമുള്ളതാണോ എന്ന് എങ്ങനെ തിരിച്ചറിയാം.
മൂത്രത്തിന്‍റെ നിറം
വൃക്കകൾ ആരോഗ്യകരമായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ് തെളിഞ്ഞതും ഇളം മഞ്ഞ നിറത്തിലുള്ളതുമായ മൂത്രം. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടെന്നാണ് ഇതിനർഥം. എന്നാൽ കടുത്ത മഞ്ഞനിറത്തിലോ തവിട് കലർന്ന മഞ്ഞനിറത്തിലോ ആണ് മൂത്രം പോകുന്നതെങ്കിൽ സൂക്ഷിക്കണം. ഇത് നിർജ്ജലീകരണത്തിന്റെ അല്ലെങ്കിൽ വൃക്കരോഗങ്ങളുടെ ലക്ഷണവുമായാം.
മലവിസർജനം
ദഹന വ്യവസ്ഥ സുഗമമാക്കാൻ കൃത്യമായ മലവിസർജം ഉണ്ടാകണം. ആരോഗ്യവാനായ ഒരു വ്യക്തി ദിവസത്തിൽ ഒരിക്കൽ മലവിസർജനം നടത്തും. പ്രയാസമില്ലാതെ മലവിസർജനം കഴിക്കുന്ന ഭക്ഷണം സമീകൃതമാണ് എന്നതിന്റെയും ദഹനവ്യവസ്ഥയുടെ മെച്ചപ്പെട്ട ആരോഗ്യത്തിന്റെയും സൂചനയാണ്.
ഈർപ്പമുള്ള ചുണ്ടുകൾ
ഈർപ്പമുള്ള ചുണ്ടുകൾ ശരീരത്തിൽ ആവശ്യത്തിന് ജലാംശമുള്ളതിന്റെയും പോഷകങ്ങൾ ഉള്ളതിന്റെ സൂചനയാണ്. എന്നാൽ വരണ്ട ചുണ്ടുകൾ നിർജ്ജലീകരണത്തിന്റെയും പോഷകമില്ലായ്മയുടെയും ലക്ഷണമാണ്.
ശരീരഭാരം
ശരീരഭാരം മാറ്റമില്ലാതെ തുടരുന്നത് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമാണ്. ശരീരഭാരം പെട്ടെന്ന് കൂടുന്നതും കുറയുന്നതും ഉപാപചയരോഗങ്ങൾ, വൈകാരിക സമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു.
രാവിലെയുള്ള ഉന്മേഷം
രാവിലെ ഉന്മേഷത്തോടെ ഉറക്കം എഴുന്നേൽക്കുന്നത് ശരിയായ ഉറക്കം ലഭിച്ചു എന്നതിന്റെ സൂചനയാണ്. ആരോഗ്യമുള്ള ശരീരത്തിന് വിശ്രമം വളരെ പ്രധാനമാണ്. രാവിലെ ഉണരുമ്പോള്‍ ക്ഷീണം തോന്നുന്നത് ഉറക്കപ്രശ്നങ്ങളുടെയും സമ്മർദത്തിന്റെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാണ്.
അസുഖങ്ങൾ വിരളം
വളരെ അപൂർവമായി മാത്രം അസുഖങ്ങൾ പിടിപ്പെടുന്നത് നിങ്ങളുടെ രോഗപ്രതിരോധം സംവിധാനം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്. രോഗപ്രതിരോധ ശേഷി കുറയുന്നത് അണുബാധയ്ക്കും നിരന്തരം അസുഖങ്ങൾ പിടിപ്പെടാനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
ആർത്തനചക്രം
ക്രമമായ വേദനരഹിതമായ ആർത്തവചക്രം ശരീരത്തിലെ ഹോർമോൺ അസന്തുലിതയുടെ സൂചനയാണ്. ഹോർമോൺ സന്തുലിതയിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോഴാണ് ആർത്തവം ക്രമരഹിതവും വൈകുന്നതിനും കാരണമാകുന്നത്.