സമകാലിക മലയാളം ഡെസ്ക്
തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും മക്കൾക്ക് രണ്ടാം പിറന്നാൾ
ഉലക് എന്നും ഉയിർ എന്നും പേരിട്ടിരിക്കുന്ന ഇരട്ടക്കുട്ടികളാണ് പിറന്നാൾ ആഘോഷിക്കുന്നത്.
ഗ്രീസിൽ വച്ചാണ് താരദമ്പതികൾ മക്കളുടെ പിറന്നാൾ ആഘോഷിക്കുന്നത്
മക്കൾക്കൊപ്പമുള്ള വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ചാണ് നയൻതാരയും വിഘ്നേഷും പിറന്നാൾ ആശംസകൾ കുറിച്ചത്.
എന്റെ അഴകന്മാരുടെ പിറന്നാളാണ് എന്നാണ് നയന്‍താര കുറിച്ചത്.
നിങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും തന്റെ മുഴുവന്‍ ജീവിതം പോലെയാണ് തോന്നുന്നത് എന്നാണ് താരം കുറിച്ചത്.
തന്റെ ഉയിരും ഉലകവും ആവാന്‍ വേണ്ടിയാണ് നിങ്ങള്‍ക്ക് ആ പേരുകളിട്ടതെന്നും ആഗ്രഹിച്ചതുപോലെ നിങ്ങളെന്റെ ഉയിരും ഉലകവുമായി എന്നാണ് വിഘ്‌നേഷ് കുറിച്ചത്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് താരപുത്രന്മാര്‍ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത്.
2022ലാണ് വാടക ഗര്‍ഭപാത്രത്തിലൂടെ നയന്‍താരയ്ക്കും വിക്കിക്കും മക്കള്‍ ജനിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക