സമകാലിക മലയാളം ഡെസ്ക്
കിടക്ക
രാവിലെ എഴുന്നേല്‍ ഉടന്‍ കിടക്ക ശരിയാക്കുന്ന ശീലം മുറിയുടെ മൊത്തത്തിലുള്ള ഭാവം മാറ്റും.
അടുക്കള
പചകം ചെയ്യുന്നതിനിടെ അടുക്കള അലങ്കോലപ്പെടുക സ്വഭാവികമാണ്. എന്നാല്‍ പചകം കഴിഞ്ഞ ഉടന്‍ എടുത്ത സാധനങ്ങള്‍ യഥാസ്ഥാനത്ത് തിരിച്ചു വെക്കുന്നതും അടുക്കള തൂക്കുന്ന ശീലവും അടുക്കള എപ്പോഴും വൃത്തിയായി ഇരിക്കാന്‍ സഹായിക്കും.
പാത്രങ്ങള്‍ കൂട്ടിയിടരുത്
പാചകത്തിന് ശേഷം സിങ്കില്‍ പാത്രങ്ങള്‍ കൂട്ടിയിടുന്ന ശീലം അടുക്കള കൂടുതല്‍ അലങ്കോലമാക്കും. എടുക്കുന്ന പാത്രങ്ങള്‍ അപ്പോള്‍ തന്നെ കഴുകി മാറ്റുന്നത് പണി കുറയ്ക്കുക മാത്രമല്ല, അടുക്കള ഒതുങ്ങിയിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മുഷിഞ്ഞ വസ്ത്രങ്ങള്‍
അലക്കാനുള്ള തുണികള്‍ കട്ടിലിലും കസേരയിലും വാതിലിലുമായി മുറിയുടെ പലഭാഗങ്ങളില്‍ കൂട്ടിയിടുന്നതിന് പകരം ഒരു ലോണ്ടറി ബാഗില്‍ സൂക്ഷിക്കാം.
ഷൂ റാക്ക്
വീടിന് പുറത്ത് ചെരുപ്പുകള്‍ കൂട്ടമായി കിടക്കുന്ന കാഴ്ച മിക്കയിടങ്ങളിലും സ്ഥിരമാണ്. എന്നാല്‍ ഒരു ഷൂ റാക്ക് അല്ലെങ്കില്‍ ഒരു ഓര്‍ഗനൈസര്‍ ഉണ്ടാകുന്നത് ചെരുപ്പുകള്‍ വൃത്തിയായി ഒതുക്കി വെക്കാന്‍ സഹായിക്കും.
വേസ്റ്റ് കളയാന്‍ മറക്കരുത്
വേസ്റ്റ് ബിന്നില്‍ നാളുകളായി വേസ്റ്റ് സൂക്ഷിക്കുന്നത് ദുര്‍ഗന്ധത്തിനൊപ്പം വീടിനുള്ളില്‍ പ്രാണികള്‍ പതിവാകാനും കാരണമാകും. ഇത് പലതരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകും. അതിനാല്‍ വേസ്റ്റ് കൃത്യമായി ഒഴിവാക്കാന്‍ ശീലിക്കുക.
ബാത്ത് റൂം വൃത്തിയാക്കിയിടുക
സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ബാത്ത് റൂമില്‍ കൃത്യമായ സ്റ്റോറേജ് സ്‌പെയ്‌സ് ഉണ്ടാക്കുന്നത് ബാത്ത്‌റൂം കൂടുതല്‍ ആകര്‍ഷകവും വലുപ്പമുള്ളതുമായി തോന്നിക്കും.
ഒഴിഞ്ഞ കവറുകള്‍ ഒഴിവാക്കുക
ഷോപ്പിങ് കഴിഞ്ഞാല്‍ കാര്‍ട്ടിന്‍ ബോക്സുകളും കവറുകളും അവിടെയും ഇവിടെയുമായി കൂട്ടിവെക്കുന്നത് വീട് അലങ്കോലമാക്കും. ഇത്തരം ബോക്‌സുകള്‍ ഒഴിവാക്കുന്നതോ റീ-സൈക്കിള്‍ ചെയ്യുന്നതോ വീടിനുള്ളില്‍ ഇടുക്കം തോന്നുന്നത് കുറയ്ക്കാന്‍ സഹായിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക