വെള്ളത്തിൽ മുഖം കഴുകുന്നത് അപകടം; അമീബിക് മസ്തിഷ്ക ജ്വരം എങ്ങനെ പകരുന്നു

സമകാലിക മലയാളം ഡെസ്ക്

എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?

കേന്ദ്രനാഡീ വ്യൂഹത്തെ നേരിട്ട് ബാധിക്കുന്ന അത്യന്തം മാരകമായ അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. 'ബ്രെയിൻ ഈറ്റർ' എന്നറിയപ്പെടുന്ന നേഗ്ലെറിയ ഫൗലേറി എന്ന വിഭാ​ഗത്തിൽ പെടുന്ന അമീബ ആണ് രോ​ഗ കാരണം.

അമീബ ശരീരത്തിലെത്തുന്ന വഴി

ഇളംചൂടുള്ള കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം അമീബകൾ വളരുന്നത്. ആ വെള്ളത്തിൽ കുളിക്കുന്നതിലൂടെയോ മുഖം കഴുകുമ്പോഴോ അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുമ്പോൾ തലച്ചോറില്‍ അണുബാധ കൂടുതലാകും. തുടര്‍ന്ന് അപസ്മാരം, ഓര്‍മ നഷ്ടമാകല്‍, ബോധക്ഷയം തുടങ്ങിയ ഉണ്ടാകും.

ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്

1965ല്‍ ഓസ്‌ട്രേലിയയിലാണ് നെഗ്ലേരിയ ഫൗലെറി ആദ്യമായി കണ്ടെത്തിയത്. കേരളത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത് 2016 ൽ ആലപ്പുഴയിലാണ്.

മരണനിരക്ക്

2021 വരെയുള്ള കണക്കുകൾ പ്രകാരം ലോകത്താകെ 154 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 150 പേർ മരിക്കുകയും 4 പേർ രക്ഷപ്പെടുകയും ചെയ്തു.

രോഗ നിര്‍ണയം

നട്ടെല്ലില്‍ നിന്ന് സെറിബ്രോ സ്പൈനല്‍ ഫ്ലൂയിഡ് കുത്തിയെടുത്ത് പരിശോധിച്ചാണ് രോഗബാധ സ്ഥിരീകരിക്കുക.

പ്രതിരോധം

നെഗ്ലേരിയ ഫൗലെറി അമീബ വളരാനുള്ള സാധ്യതയുള്ള ചെറിയ കുളങ്ങള്‍, കിണറുകല്‍, സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലെ വെള്ളം നന്നായി ക്ലോറിനേറ്റ് ചെയ്ത ശേഷം ഉപയോഗിക്കാം.