സമകാലിക മലയാളം ഡെസ്ക്
സലൂണില്‍ മുടി വെട്ടുന്നതിനിടെ തല മസാജ് ചെയ്ത ആള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ച വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം ആണ് മരണ കാരണം.
1992ലാണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോമിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബ്യൂട്ടിപാര്‍ലറില്‍ തല കഴുകുന്നത് ഒരു പ്രത്യേക ബേസിനിലേയ്ക്ക് കിടത്തിയാണ് ചെയ്യുന്നത്.
ബ്യൂട്ടിപാര്‍ലറില്‍ തല കഴുകുന്നത് ഒരു പ്രത്യേക ബേസിനിലേയ്ക്ക് കിടത്തിയാണ് ചെയ്യുന്നത്.
ഈ ബേസിനില്‍ കിടക്കുമ്പോള്‍ കഴുത്തിന്റെ പിറകിലുള്ള ഒരു പ്രധാന രക്തക്കുഴല്‍ അമര്‍ന്ന് പോകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.
തലച്ചോറുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രക്തക്കുഴലാണിത്.
തലകറക്കം, ഛര്‍ദി, കഴുത്തിന് വേദന, സംസാരിക്കുമ്പോള്‍ വ്യക്തമാകാതിരിക്കുക, കാഴ്ച മങ്ങല്‍, ഒരു വശം തരിപ്പ്, ബാലന്‍സ് നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക