സമകാലിക മലയാളം ഡെസ്ക്
നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 192 മരണം
കാഠ്മണ്ഡു താഴ്‌വരയിലാണ് പ്രളയം കനത്തനാശം വിതച്ചത്
കാണാതായവരെ കണ്ടെത്തുന്നതിനായി മൂന്നാം ദിവസവും തിരച്ചില്‍ തുടരുകയാണ്
ദുരന്തത്തില്‍ 194 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും 30 പേരെ കാണാതായിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു
സൈന്യവും പൊലീസും സായുധ സേനയും ചേര്‍ന്ന് ഇതുവരെ 4,500 ദുരന്തബാധിതരെ രക്ഷപ്പെടുത്തി
തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു
ദേശീയ പാതകളും പാലങ്ങളും തകര്‍ന്നതോടെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള ചരക്കുനീക്കം തടസപ്പെട്ടു
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 20 ജലവൈദ്യുത നിലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു
മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക