സമകാലിക മലയാളം ഡെസ്ക്
ഗ്യാസും ദഹനക്കേടും അസ്വസ്ഥതയും ഒഴിഞ്ഞിട്ടു നേരമില്ല. അത്താഴത്തിന് ശേഷം ദഹനം മെച്ചപ്പെടുത്താന്‍ 10 കാര്യങ്ങള്‍ ശീലിക്കാം
ചെറിയ നടത്തം
അത്താഴത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാനും ദഹനവ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
ചൂടുവെള്ളം
അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം കുടിക്കാം. ഇത് ദഹനത്തിനും കൊഴുപ്പ് അലിയിക്കാനും സഹായിക്കും. വിഷാംശം പുറന്തള്ളാനും ബ്ലോട്ടിങ്ങും മലബന്ധവും കുറയ്ക്കാനും സഹായിക്കും.
കിടക്കുക
അത്താഴത്തിന് ശേഷം നേരെ കിടക്കുന്നത് ആസിഡ് റിഫ്‌ലക്‌സും ദഹനക്കേടും കാരണമാകും. ഭക്ഷണം കഴിച്ച ശേഷം ഏതാണ്ട് 30 മിനിറ്റു ശേഷം കിടക്കുന്നതാണ് നല്ലത്.
ശ്വസന വ്യായാമം
അത്താഴത്തിന് ശേഷം ശ്വസന വ്യായാമം ചെയ്യുന്നത് സമ്മര്‍ദം കുറയ്ക്കാനും ഓക്‌സിജന്റെ സഞ്ചാരം സുഖമമാക്കാനും ബ്ലോട്ടിങ് കുറയ്ക്കാനും സഹായിക്കും.
ജീരകം
ഭക്ഷണത്തിന് ശേഷം അല്‍പം ജീരകം അല്ലെങ്കില്‍ അയമോദകം ചവയ്ക്കുന്ന ഗ്യാസ് രൂപപ്പെടുന്നതും ബ്ലോട്ടിങ്ങും അസിഡിറ്റിയും ഒഴിവാക്കാന്‍ സഹായിക്കും.
സ്‌ട്രെച്ച്
ഭക്ഷണത്തിന് ശേഷം ചെറിയ സ്‌ട്രെച്ച് വ്യായാമങ്ങള്‍ ചെയ്യുന്നത് ദഹനവും രക്തയോട്ടവും വര്‍ധിപ്പിക്കും.
പ്രോബയോട്ടിക്‌സ്
യോഗാര്‍ട്ട്, സംഭാരം പോലുള്ള പുളിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറ്റിലെ നല്ല ബാക്ടീരകളുടെ വളര്‍ച്ചയെ സഹായിക്കും.
മധുര പലഹാരം
രാത്രി മധുരവും കൊഴുപ്പുമടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ദഹനം ബുദ്ധിമുട്ടിലാക്കും. കൂടാതെ ഇത് പൊണ്ണത്തടി വര്‍ധിപ്പിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക