അഞ്ജു സി വിനോദ്
ഇന്ന് ഏപ്രില്‍ ഒന്ന്, ലോക വിഡ്ഢിദിനം. നിരുപദ്രവകരമായ തമാശകളും കുസൃതികളും ഒപ്പിച്ച് ആളുകളെ വിഡ്ഢികളാക്കിയാണ് ഈ ദിനം ലോകം ആഘോഷിക്കുന്നത്.
ചരിത്രം
ബിസി 45ല്‍ ജൂലിയസ് സീസര്‍ ആരംഭിച്ച കലണ്ടര്‍ പ്രകാരം ഏപ്രില്‍ ഒന്നിനായിരുന്നു പുതുവര്‍ഷത്തിന്റെ തുടക്കം. പിന്നീട് 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ പുതിയ കലണ്ടറിന് തുടക്കമിട്ടു. പുതിയ കലണ്ടര്‍ പ്രകാരം പുതുവര്‍ഷാരംഭം ജനുവരി ഒന്നായി.
വാര്‍ത്താവിനിമയ ഉപാധികള്‍ പ്രചാരത്തിലില്ലാതിരുന്ന ആ കാലത്ത് പലരും ഈ മാറ്റം അറിഞ്ഞില്ല. ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നത് തുടര്‍ന്നവരെ 'വിഡ്ഢികൾ' എന്ന് മുദ്രകുത്തി പരിഹാസത്തിന് പാത്രമാക്കി. ഇതാണ് ഏപ്രില്‍ ഒന്നിലെ വിഡ്ഢിദിനത്തിന്റെ ചരിത്രം എന്ന് ഒരു വാദം.
'ഏപ്രില്‍ ഫിഷ്'
ഏപ്രിൽ ഫൂൾ വളരെ രസകരമായി ആഘോഷിക്കുന്ന ഒരു രാജ്യമാണ് ഫ്രാൻസ്. ഏപ്രിൽ ഫിഷ് എന്നാണ് ഈ ദിനം ഇവിടെ അറിയപ്പെടുന്നത്. വിഡ്ഢിദിനത്തിൽ ആളുകളുടെ പിന്നിൽ പേപ്പർ ഫിഷ് പതിപ്പിച്ച് പിന്നിൽ നിന്ന് പോയിസൺ ഡി'അവ്രിൽ!" (ഏപ്രിൽ ഫിഷ്) എന്ന് ആക്രോഷിച്ച് ആളുകളെ കബിളിപ്പിക്കും.
ഏപ്രില്‍ ഗോക്ക്
സ്‌കോട്ട്‌ലാന്‍റില്‍ ഏപ്രില്‍ ഫൂള്‍ ആഘോഷം ഒരു ദിവസത്തില്‍ തീരുന്നതല്ല. ആദ്യ ദിനം ഹണ്ട് ദി ഗൗക്ക് ഡേ (ഏപ്രില്‍ ഒന്ന്) എന്നും രണ്ടാം ദിനം ടെയ്‌ലി ഡേ (ഏപ്രില്‍ രണ്ട്) എന്നും അറിയപ്പെടുന്നു.
അയര്‍ലാന്‍ഡ്
അയര്‍ലാന്‍ഡില്‍ കത്തുകള്‍ കൈമാറിയാണ് ഏപ്രില്‍ ഫൂള്‍ ആഘോഷം. ഒരു വ്യക്തിക്ക് കത്ത് നല്‍കും, കത്ത് തുറക്കുമ്പോൾ മറ്റൊരു മണ്ടന് ഈ കത്തു കൈമാറുക എന്ന വാചകം ഉണ്ടാകും. അങ്ങനെ ഓരോരുത്തരിലേക്കും ഇത് കൈമാറിനല്‍കും.
ഏപ്രിന
ജര്‍മനിയില്‍ കുറച്ചു കൂടി സീരിയസ് ആണ് കാര്യങ്ങള്‍. ആളുകളെ വിഡ്ഢികളാന്‍ മാധ്യമങ്ങളും രംഗത്തെത്തുന്നതോടെ ആകെ മൊത്തം ആശയക്കുഴപ്പത്തിലാകും. വിശ്വസനീയമായ വ്യാജ കഥകൾ കെട്ടിച്ചമയ്ക്കും.
ഇന്ത്യ
ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയില്‍ ഈ ദിനം പ്രചാരത്തില്‍ വന്നത്. തമാശകളും കുസൃതികളുമായി മറ്റുള്ളവരെ മുറിവേല്‍പ്പിക്കാതെ ഈ ദിനം ആഘോഷിക്കുകയാണ് ലോകം.