ആതിര അഗസ്റ്റിന്‍
വേനലവധി ആഘോഷിക്കാന്‍ ഹൈറേഞ്ചുകളിലാണ് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുന്ന സമയമാണിത്.
ഡ്രൈവര്‍മാര്‍ക്ക് പരിചിതമല്ലാത്ത റോഡിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രത ഏറിയ വളവുകളുമാണ് പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത്.
ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവര്‍മാരാണ് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്
ഇത്തരം സാഹചര്യങ്ങളില്‍ മുന്നില്‍ ഒരു അപകടം ഉണ്ടാകാം എന്ന മുന്‍വിധിയോടെ ശരിയായ ഗിയറില്‍ വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കണം.
വളവുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്. വളവുകളില്‍ ഓവര്‍ടേക്ക് പാടില്ല.
കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. വാഹനം നിര്‍ത്തിയിടുമ്പോള്‍ പാര്‍ക്കിങ് ലൈറ്റ് ഓണാക്കുക
ഗൂഗിള്‍ മാപ്പ് മാത്രം നോക്കി രാത്രി കാലങ്ങളില്‍ അപരിചിതമായ വഴികളിലൂടെ സഞ്ചരിക്കരുത്.
ടയര്‍, ബ്രേക്ക്, വൈപ്പര്‍ എന്നിവയുടെ കണ്ടീഷന്‍ യാത്ര തുടങ്ങും മുമ്പ് ഉറപ്പ് വരുത്തുക. വിശ്രമം ആവശ്യമെന്ന് തോന്നിയാല്‍ വിശ്രമിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക