Kerala Lotteries: കേരള ലോട്ടറികള്‍ ഇനി പുതിയ പേരില്‍, സമ്മാനങ്ങളും കൂട്ടി; അറിയാം മാറ്റങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കേരള ഭാഗ്യക്കുറികളായ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമൽ എന്നിവയുടെ പേരുകൾ മാറ്റുന്നു

സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണ കേരളം എന്നിങ്ങനെയാണ് പുതിയ പേരുകൾ നൽകിയിട്ടുള്ളത്

ടിക്കറ്റുകളുടെ വില 40 രൂപയിൽ നിന്നും 50 രൂപയായി വർധിപ്പിച്ചിട്ടുണ്ട്

എല്ലാ ടിക്കറ്റുകളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി ഉയർത്തിയിട്ടുമുണ്ട്

രണ്ടാംസമ്മാനം പരമാവധി 10 ലക്ഷം രൂപ വരെ നൽകിയിരുന്നത് 50 ലക്ഷം രൂപ വരെയാക്കി ഉയർത്തി

അവസാന നാലക്കത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുക 5,000 രൂപയാണ്

മിനിമം സമ്മാനത്തുക 100 രൂപയിൽ നിന്ന് 50 രൂപയാക്കി പരിഷ്കരിച്ചിട്ടുമുണ്ട്

പുതിയ പരിഷ്‌കാരം ഈ മാസം അവസാനത്തോടെ നടപ്പാകും എന്നാണ് റിപ്പോർട്ടുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക