ksrtc: ആനവണ്ടി @ 60; അറിയാം നാള്‍വഴികള്‍

ധനോജ്‌

സ്‌നേഹ സഞ്ചാരത്തിന്റെ 60 വര്‍ഷങ്ങള്‍ പിന്നിട്ട് കെഎസ്ആര്‍ടിസി

ആറ് പതിറ്റാണ്ടുകളായി നിരത്തിലൂടെ ഓടുന്ന കെഎസ്ആര്‍ടിസി ഒരു ഗതാഗത സേവനം മാത്രമല്ല, ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ബന്ധിപ്പിച്ച വിശ്വാസ്യതയുടെയും കരുതലിന്റെയും പ്രതീകം കൂടിയാണ്.

ആനവണ്ടി എന്ന ഇരട്ടപേരില്‍ അറിയപ്പെടുന്ന സംസ്ഥാന ഉടമസ്ഥതയിലുള്ള ഏറ്റവും പഴയ ബസ് കമ്പനികളില്‍ ഒന്നാണ് പൊതു മേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസി

തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പേരില്‍ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ചിത്തിര തിരുനാള്‍ ആണ് കെഎസ്ആര്‍ടിസി സ്ഥാപിച്ചത്.

ഇന്ത്യയില്‍ ഒരു രാജാവ് സ്ഥാപിച്ച സര്‍ക്കാര്‍ ബസ് കമ്പനി എന്ന അപൂര്‍വത കെഎസ്ആര്‍ടിസിക്ക് മാത്രം സ്വന്തം.

ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ബോര്‍ഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ് സൂപ്രണ്ട് ഇ ജി സാള്‍ട്ടറായിരുന്നു ശില്പി. 1938 ഫെബ്രുവരി 20-ന് കെഎസ്ആര്‍ടിസിയുടെ ആദിമരൂപമായ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുണ്ടാക്കി.

ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ബസുകളാണ് തുടക്കത്തില്‍ ഓടിച്ചത്. സാള്‍ട്ടറുടെ മേല്‍നോട്ടത്തില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ തന്നെയായിരുന്നു ബസുകളുടെ ബോഡി നിര്‍മ്മിച്ചത്.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സര്‍ക്കാര്‍ വകയില്‍ ഒരു ബസ് സര്‍വീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാര്‍.

ഗതാഗതവകുപ്പിന്റെ ഭാഗമായിരുന്ന ബസ് സര്‍വീസിനെ 1965 ഏപ്രില്‍ ഒന്നിനാണ് പൊതുമേഖലാ സ്ഥാപനമാക്കി മാറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക