Ticket Reservation Changes : ഇനി കണ്‍ഫേം ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രം റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശനം, വരുന്നു പുതിയ മാറ്റം; വെയിറ്റിങ് ലിസ്റ്റുകാര്‍ എന്തുചെയ്യണം?

ധനോജ്‌

റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രവേശന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ

തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ യാത്രക്കാരുടെ കൈയില്‍ കണ്‍ഫേം ടിക്കറ്റ് ഉണ്ടായിരിക്കണം

ബംഗളൂരു അടക്കം മഹാനഗരങ്ങളിലെ തിരക്കുള്ള പ്രധാനപ്പെട്ട 60 സ്റ്റേഷനുകളിലാണ് ഇത് ആദ്യം നടപ്പാക്കുക

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ അമിതമായ ജനത്തിരക്ക് കുറച്ച് സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം

ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, കൊല്‍ക്കത്തയിലെ ഹൗറ സ്റ്റേഷന്‍, ചെന്നൈയിലെ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍, ബംഗളൂരുവിലെ ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് ഇത് തുടക്കത്തില്‍ നടപ്പാക്കുന്നത്.

വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരും ടിക്കറ്റ് ഇല്ലാത്തവരും റെയില്‍വേ സ്റ്റേഷനു പുറത്തുള്ള കാത്തിരിപ്പ് സ്ഥലത്ത് നില്‍ക്കണം എന്നാണ് പുതിയ അറിയിപ്പില്‍ സൂചിപ്പിക്കുന്നത്

സ്റ്റേഷന്റെ സ്ഥല പരിമിധി/ ടിക്കറ്റ് ലഭ്യത എന്നിവ അനുസരിച്ച് എത്ര പേര്‍ക്കു സ്റ്റേഷനില്‍ പ്രവേശിക്കാം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം സ്റ്റേഷന്‍ ഡയറക്ര്‍ക്കായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക