ധനോജ്
ഐപിഎല്‍ അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിക്കറ്റ് വീഴ്ത്തിയാണ് മുംബൈ ഇന്ത്യന്‍സിന്റെ 23 കാരനായ പേസര്‍ അശ്വനി കുമാര്‍ കരിയര്‍ ആരംഭിച്ചത്.
റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്‍ഡ്രെ റസ്സല്‍ എന്നിവരുടെ കൂടി വിക്കറ്റുകള്‍ വീഴ്ത്തിയ യുവതാരം ഐപിഎല്‍ അരങ്ങേറ്റത്തില്‍ നാലു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി
മൊഹാലിയില്‍ ജനിച്ച അശ്വനി, ഷേര്‍-ഇ-പഞ്ചാബ് ടി20 ടൂര്‍ണമെന്റിലെ പ്രകടനത്തിലൂടെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്
ഡെത്ത് ഓവറുകളില്‍ പന്തെറിയുന്നതില്‍ പ്രശസ്തനായ ഈ യുവ ഫാസ്റ്റ് ബൗളറെ 2025 ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
2024ല്‍, പഞ്ചാബ് കിങ്‌സ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഫ്രാഞ്ചൈസിക്ക് വേണ്ടി ഒരു മത്സരത്തില്‍ പോലും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ല.
2022 ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം നാല് മത്സരങ്ങളില്‍ കളിച്ചു. ടൂര്‍ണമെന്റില്‍ 8.5 എന്ന ഇക്കണോമിയില്‍ മൂന്ന് വിക്കറ്റ് ആണ് വീഴ്ത്തിയത്.
പഞ്ചാബിനായി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും നാല് ലിസ്റ്റ് എ മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക