Ambani house: അംബാനിയുടെ വീടിന്റെ വൈദ്യുതി ബില്‍ എത്രയായിരിക്കും?

ആതിര അഗസ്റ്റിന്‍

ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളില്‍ ഒന്നാണ് മുകേഷ് അംബാനിയുടെ ആന്റിലിയ

എന്നാല്‍ ഈ ആഡംബര വീടിന്റെ വൈദ്യുതി ബില്‍ എത്രയായിരിക്കും.

അംബാനി കുടുംബം ഇവിടെ താമസം ആരംഭിച്ച കാലത്ത് ഈ വീടിന്റെ വൈദ്യുതി ബില്‍ എത്രയായിരുന്നു എന്നതാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്.

അത്യാഡംബര സൗകര്യങ്ങളെല്ലാം സുഗമമായി പ്രവര്‍ത്തിക്കാനും 27 നിലകളിലും ലൈറ്റ് ഉപയോഗിക്കാനുമായി ഏകദേശം ആദ്യത്തെ മാസം തന്നെ 637240 യൂണിറ്റ് വൈദ്യുതിയാണ് വേണ്ടിവന്നത്.

അന്നത്തെ വൈദ്യുതി നിരക്ക് അനുസരിച്ച് 70,69,488 രൂപയാണ് ആദ്യത്തെ മാസത്തെ വൈദ്യുതി ബില്‍

മുംബൈയിലെ ബില്യണയേഴ്‌സ് റോയില്‍ സ്ഥിതി ചെയ്യുന്ന ആന്റിലിയയുടെ നിര്‍മാണം 2005ലാണ് ആരംഭിച്ചത്

നാലുലക്ഷം ചതുരശ്ര അടി വിസ്ത്രീര്‍ണത്തില്‍ നിര്‍മിക്കപ്പെട്ട ആന്റിലിയയ്ക്കു വേണ്ടി അന്നത്തെ ഒരു ബില്യണ്‍ ഡോളര്‍ ചെലവായെന്നാണ് കണക്ക്

നാലുവര്‍ഷമെടുത്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 2010 ഫെബ്രുവരിയില്‍ കുടുംബം ഇവിടെ താമസിച്ചു.

കൃത്യസമയത്ത് വൈദ്യുതി ബില്‍ അടച്ചതിനാല്‍ 48354 രൂപ ഡിസ്‌കൗണ്ട് ഇനത്തിലും അംബാനിക്ക് ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക