OTT Release: ഈ ആഴ്ചയിലെ അഞ്ച് ഒടിടി റിലീസുകൾ

ഹിമ പ്രകാശ്

ദ് ടെസ്റ്റ്

നയന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ദ് ടെസ്റ്റ് ഏപ്രില്‍ 4 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

ദ് ടെസ്റ്റ് | ഇൻസ്റ്റ​ഗ്രാം

ലവ്യാപ

ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനും നടി ശ്രീദേവിയുടെ മകൾ ഖുഷി പ്രധാന വേഷത്തിലെത്തിയ ലവ്യാപ ഏപ്രിൽ 4 ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങും.

ലവ്യാപ | വിഡിയോ സ്ക്രീൻഷോട്ട്

അദൃശ്യം സീസൺ 2

ഐജാസ് ഖാനും പൂജ ഗോറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന വെബ് സീരിസ് അദൃശ്യം സീസൺ 2, ഏപ്രിൽ 4 മുതൽ സോണി ലിവിൽ സ്ട്രീമിങ് തുടങ്ങും.

അദൃശ്യം സീസൺ 2 | വിഡിയോ സ്ക്രീൻഷോട്ട്

ടച്ച് മി നോട്ട്

കന്നഡ നടൻ ദീക്ഷിത് ഷെട്ടിയുടെ ടച്ച് മി നോട്ടും ഏപ്രിൽ 4 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും.

ടച്ച് മി നോട്ട് | വിഡിയോ സ്ക്രീൻഷോട്ട്

ചമക്: ദ് കൺക്ലൂഷൻ

മനോജ് പഹ്‌വ, ഗിപ്പി ഗ്രെവാൾ, ഇഷ തൽവാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചമക്: ദ് കൺക്ലൂഷൻ എന്ന സീരിസും ഏപ്രിൽ 4 മുതൽ സോണി ലിവിൽ സ്ട്രീം ചെയ്യാൻ തുടങ്ങും.

ചമക്: ദ് കൺക്ലൂഷൻ | ഇൻസ്റ്റ​ഗ്രാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക