മീര
ഫോബ്‌സ് 2025 സമ്പന്നരുടെ പട്ടികയില്‍ രാജ്യത്തെ സമ്പന്നരായ സ്ത്രീകളില്‍ ഒന്നാം സ്ഥാനത്ത് സാവിത്രി ജിന്‍ഡാലാണ്. 35.5 ബില്യണ്‍ ഡോളറാണ് (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) ജിന്‍ഡാലിന്റെ ആസ്തി
മുകേഷ് അംബാനിയും ഗൗതം അദാനിയും കഴിഞ്ഞാല്‍ രാജ്യത്തെ സമ്പന്നരില്‍ മൂന്നാമതാണ് ഇവര്‍.
2005ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും സ്ഥാപകനുമായ ഓം പ്രകാശ് ജിന്‍ഡാലിന്റെ ഭാര്യയാണ് സാവിത്രി ജിന്‍ഡാല്‍.
സ്റ്റീല്‍ നിര്‍മാണം, ഖനനം, ഊര്‍ജോല്‍പാദനം തുടങ്ങി സുപ്രധാന മേഖലകളില്‍ പ്രമുഖ സ്ഥാനത്തുള്ള കമ്പനിയാണ് ജിന്‍ഡാല്‍
2005ല്‍ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാലിന്റെ മരണത്തോടെയാണ് ജിന്‍ഡാല്‍ എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃനിരയിലേക്ക് സാവിത്രി കടന്നുവന്നത്.
ഹരിയാനയിലെ മുന്‍ മന്ത്രിയായ ഇവര്‍ കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നു
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരിച്ച സാവിത്രി ജിന്‍ഡാല്‍ വിജയം നേടി
പദ്മഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും സാവിത്രിയ്ക്ക് ലഭിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക