സമകാലിക മലയാളം ഡെസ്ക്
കണ്ട് ഇഷ്ടം തോന്നിൽ ഉടൻ ഇതാണ് 'ആ ആൾ' എന്ന് തീരുമാനിച്ചുറപ്പിച്ച് റിലേഷൻഷിപ്പിലേക്ക് എടുത്തുചാടും. എന്നാൽ ആഴത്തില്‍ മനസിലാക്കാതെ ബന്ധങ്ങള്‍ തിരിഞ്ഞടുക്കുന്നത് പിന്നീട് ദുഖിക്കാന്‍ ഇടയാകും.
റിലേഷൻഷിപ്പ് ആരംഭിക്കുന്നതിന് മുൻപ് ഈ ആറ് ഡേറ്റുകൾ പങ്കാളിക്കൊപ്പം നടത്തണം. ഇത് നിങ്ങൾക്ക് റിലേഷൻഷിപ്പിൽ കൂടുതൽ വ്യക്തത ഉണ്ടാക്കും.
സ്‌ക്രീനർ ഡേറ്റ്
സ്‌ക്രീനർ ഡേറ്റ് അഥവാ ആദ്യ ഡേറ്റ്, ഇതാണോ 'ആ ആൾ' എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയുള്ള ചെറിയൊരു ഡേറ്റ് ആണിത്. ഒരുമിച്ചൊരു നടത്തം പ്ലാൻ ചെയ്യാം. അല്ലെങ്കിൽ ഒരു കഫെയിൽ കോഫി ടൈം പ്ലാൻ ചെയ്യാം.
വൈബി ഡേറ്റ്
ഇരുവർക്കും പരസ്പരം താൽപര്യമുണ്ടെന്ന് തീരുമാനിച്ചു കഴിഞ്ഞാൽ ആഴത്തിൽ അറിയുന്നതിനും കെമസ്ട്രി വർക്കാകുന്നുണ്ടോയെന്നും പരിശോധിക്കണം. ഇതിന് വൈബി ഡേറ്റ് നിങ്ങളെ സഹായിക്കും. ഒരുമിച്ച് കുറച്ചു സമയം ചിലവഴിക്കുന്നതിലൂടെ അതു മനസിലാക്കാൻ സാധിക്കും.
ഡിന്നർ ഡേറ്റ്
റിലേഷൻഷിപ്പിലേക്ക് കടക്കുന്നതിന് മുൻപ് ഡിന്നർ ഡേറ്റുകൾ ആവശ്യമാണ്. ഇത് പങ്കാളിയുടെ സ്വഭാവവും രീതികളും മനസിലാക്കാൻ സഹായിക്കും. അവർ പോകാൻ ആഗ്രഹിക്കുന്ന റെസ്റ്റോറന്റുകൾ, ഓഡർ ചെയ്യുന്ന രീതി എന്നിവയെല്ലാം പെരുമാറ്റം മനസിലാക്കാൻ സഹായിക്കും.
ആക്ടിവിറ്റി ഡേറ്റ്
ഒരാളെ അടുത്തറിയാൻ മാത്രമല്ല, നിങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം കെട്ടിപ്പടുക്കാനും ആക്ടിവിറ്റി ഡേറ്റ് സഹായിക്കും. ബാസ്ക്കറ്റ്ബോൾ, ബാഡ്മിന്റൺ, ചെസ് തുടങ്ങിയ ആക്ടിവിറ്റികൾ പരീക്ഷിക്കാവുന്നതാണ്.
എഡ്യൂക്കേഷൻ ഡേറ്റ്
ഒരുമിച്ചുള്ള പഠനം ആളുകളെ പെട്ടെന്ന് അടുപ്പിക്കും. പാചക ക്ലാസ്, ചരിത്ര പഠനം തുടങ്ങിയവയെ കുറിച്ചു ചിന്തിക്കാവുന്നതാണ്.
ഫ്രണ്ട് ഡേറ്റ്
റിലേഷൻഷിപ്പിലേക്ക് ചാടുന്നതിന് മുൻപ് നിങ്ങൾ പങ്കാളിയുടെ സുഹൃത്തുക്കളെ പരിചയപ്പെടുന്നത് നല്ലതാണ്. ഒരാൾ അവരുടെ സുഹൃത്തുക്കൾക്ക് മുന്നിലും നിങ്ങളുടെ മുന്നിലും എങ്ങനെ പെരുമാറുന്നുവെന്ന് അറിയാൻ ഇത് സഹായിക്കും.