ഹിമ പ്രകാശ്
ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനം കവരുകയാണിപ്പോൾ നടി നമിത പ്രമോദ്.
അടുത്തിടെയായി നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഫാഷൻ പ്രേമികളുടെ കൈയടി നേടാറുണ്ട്.
സാരി ചിത്രങ്ങളുമായാണ് ഇത്തവണ നമിത ആരാധകരുടെ മനം കവരുന്നത്.
നീല നിറത്തിലെ പട്ടു സാരിയിലാണ് നമിതയെ കാണാനാവുക.
മുല്ലപ്പൂക്കൾ കൊണ്ട് തലമുടി മനോഹരമായി അലങ്കരിച്ചിട്ടുമുണ്ട് നടി.
'മധുരയ്ക്ക് പോകാതെടീ' എന്ന ഗാനത്തിനൊപ്പമാണ് നമിത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സാരിയ്ക്കൊപ്പം ധരിച്ചിരിക്കുന്ന ഹെവി ആഭരണങ്ങൾ നമിതയുടെ ലുക്കിന് പൂർണതയേകി.
മച്ചാന്റെ മാലാഖ എന്ന ചിത്രമാണ് നമിതയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക