ഹിമ പ്രകാശ്
ആരാധകർ അവരുടെ പ്രിയപ്പെട്ട നടിമാർക്കായി ക്ഷേത്രങ്ങൾ നിർമിക്കുന്നത് തമിഴ്നാട്ടിൽ ഒരു പതിവ് കാഴ്ചയാണ്.
നടിമാരുടെ ജന്മദിനങ്ങളിൽ അവർക്കായി നിർമിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലെത്തി പൂജകളും വഴിപാടുമൊക്കെ ആരാധകർ ചെയ്യാറുമുണ്ട്.
ഇപ്പോഴിതാ നടി സാമന്തയ്ക്കായി ഒരു ക്ഷേത്രം പണികഴിപ്പിച്ചിരിക്കുകയാണ് ഒരു ആരാധകൻ. പക്ഷേ ഇത് തമിഴ്നാട്ടിൽ അല്ല, ആന്ധ്ര പ്രദേശിലാണ്.
'സാമന്ത ക്ഷേത്രം'- എന്നാണ് ആരാധകൻ ക്ഷേത്രത്തിന് നൽകിയിരിക്കുന്ന പേര്. സാമന്തയുടെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കോളിവുഡിൽ ഇത്തരത്തിൽ ആരാധകർ ആദ്യം ക്ഷേത്രം പണിതത് നടി ഖുശ്ബുവിന് വേണ്ടിയായിരുന്നു.
ഖുശ്ബുവിന് ശേഷം, നടി നമിതയുടെ പേരിലും തമിഴ്നാട്ടിൽ ക്ഷേത്രമുയർന്നു. 2008 ലായിരുന്നു ഇത്.
മധുരയിലാണ് നടി ഹൻസിക മൊട്‌വാനിയ്ക്കായി ആരാധകർ ക്ഷേത്രം പണികഴിപ്പിച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് നയൻതാരയുടെ പേരിലും ഒരു ക്ഷേത്രം ഉയരുന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.
നിധി അഗർവാളിന്റെ പേരിലും ചെന്നൈയിൽ ഒരു ക്ഷേത്രമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക