Reciprocal Tariff: ഏറ്റവും കൂടുതല്‍ ലെസോത്തോയ്ക്ക്, 50 ശതമാനം, ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കും ഉയര്‍ന്ന തീരുവ; അറിയാം അമേരിക്കയുടെ പകരച്ചുങ്ക പട്ടിക

dhanojam

കഴിഞ്ഞ ദിവസമാണ് ലോകം ഉറ്റുനോക്കിയ അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനം നടന്നത്

ആഗോള വിപണിയെ ബാധിക്കും വിധം ഒട്ടുമിക്ക രാജ്യങ്ങളും ട്രംപിന്റെ പകരച്ചുങ്ക പട്ടികയില്‍ ഇടംപിടിച്ചു

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 27 ശതമാനമാണ് പകരച്ചുങ്കം ചുമത്തിയത്.

വിവിധ രാജ്യങ്ങള്‍ യുഎസിന് ചുമത്തുന്ന ചുങ്കവും തിരിച്ച് യുഎസ് ചുമത്തുന്നതും ഉള്‍പ്പെട്ട പട്ടികയാണ് ട്രംപ് പ്രദര്‍ശിപ്പിച്ചത്.

ലെസോത്തോ, സെയിന്റ്- പിയറി ആന്റ് മിക്വലോണ്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പകരച്ചുങ്കം. 50 ശതമാനം പകരച്ചുങ്കമാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.

ലെസോത്തോയില്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 99 ശതമാനമാണ് ഇറക്കുമതി തീരുവ. സെയിന്റ്- പിയറി ആന്റ് മിക്വലോണിലും 99 ശതമാനമാണ്.

കംബോഡിയയാണ് തൊട്ടുപിന്നില്‍. 49 ശതമാനമാണ് പകരച്ചുങ്കം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 97 ശതമാനമാണ് കംബോഡിയയില്‍ തീരുവ

ലാവോസ് ആണ് മൂന്നാം സ്ഥാനത്ത്. 48 ശതമാനമാണ് അമേരിക്ക ചുമത്തുന്ന പകരച്ചുങ്കം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 95 ശതമാനമാണ് ലാവോസില്‍ തീരുവ

മഡഗാസ്‌കര്‍ ആണ് നാലാം സ്ഥാനത്ത്. 47 ശതമാനമാണ് പകരച്ചുങ്കം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 93 ശതമാനം താരിഫ് ആണ് ചുമത്തുന്നത്.

വിയറ്റ്‌നാം- 90 ശതമാനം (അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിയറ്റ്‌നാം ചുമത്തുന്നത്)- 46 ശതമാനം (പകരച്ചുങ്കം), സിറിയ- 81 ശതമാനം- 41 ശതമാനം(പകരച്ചുങ്കം), മൗറീഷ്യസ്- 80 ശതമാനം- 40 ശതമാനം (പകരച്ചുങ്കം)

ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളായ ബംഗ്ലാദേശിന് 37 ശതമാനം, ബര്‍മയ്ക്ക് (മ്യാന്മാര്‍) 44 ശതമാനം, ചൈനയ്ക്ക് 34 ശതമാനം, ശ്രീലങ്കയ്ക്ക് 44 ശതമാനം എന്നിങ്ങനെയാണ് പകരച്ചുങ്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക