എച്ച് പി
ദേശസ്‌നേഹ സിനിമകളിലൂടെ പ്രശസ്തനായ നടൻ മനോജ് കുമാറിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. അധികമാർക്കും അറിയാത്ത മനോജ് കുമാറിന്റെ ജീവിതത്തിലൂടെ.
1937 ജൂലൈ 24 ന് ഇപ്പോഴത്തെ പാകിസ്ഥാനിൽ ഉൾപ്പെടുന്ന അബോട്ടാബാദിലാണ് മനോജ് കുമാർ ജനിച്ചത്. ഹരികിഷൻ ഗോസ്വാമി എന്നായിരുന്നു ആദ്യ പേര്.
മനോജിന് 10 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. വിഭജന കാലഘട്ടമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ രൂപപ്പെടുത്തിയത്. അത് പിന്നീട് അദ്ദേഹത്തിന്റെ സിനിമകളെയും സ്വാധീനിച്ചു.
നടൻ ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായിരുന്നു അദ്ദേഹം. ഷബ്നം എന്ന സിനിമയിലെ ദിലീപ് കുമാറിന്റെ പേരായ മനോജ് കുമാർ എന്ന പേര് അദ്ദേഹം സ്വീകരിച്ചു.
വിഭജന കാലത്ത് ഡൽഹിയിലേക്ക് പലായനം ചെയ്യുന്നതിനിടെ, അക്രമത്തിനിടയിൽ അദ്ദേഹത്തിന് തന്റെ കുഞ്ഞു സഹോദരനെ നഷ്ടപ്പെട്ടു. അത് അദ്ദേഹത്തിന് വലിയ ട്രോമയായി മാറി.
വൈകാരികവും ദേശസ്നേഹം തുളുമ്പുന്നതുമായ പ്രമേയങ്ങളിലേക്ക് ഈ സംഭവം അദ്ദേഹത്തെ നയിച്ചു.
1957 ൽ പുറത്തിറങ്ങിയ ഫാഷൻ ആയിരുന്നു മനോജ് കുമാറിന്റെ ആദ്യ ചിത്രം. വെറും 19 വയസ്സുള്ളപ്പോഴാണ് 90 വയസ്സുള്ള ഒരു യാചകന്റെ വേഷത്തിൽ അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്.
1965 ലെ ഇന്തോ-പാക് യുദ്ധത്തെത്തുടർന്ന്, പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി "ജയ് ജവാൻ, ജയ് കിസ്സാൻ" എന്ന മുദ്രാവാക്യത്തെ ചുറ്റിപ്പറ്റി ഒരു സിനിമ നിർമിക്കാൻ കുമാറിനോട് ആവശ്യപ്പെട്ടു.
ഇത് അദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റമായ ഉപ്കാറി (1967)ലേക്ക് നയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക