രഞ്ജിത്ത് കാർത്തിക
'ഓം' എന്ന മന്ത്രം കേൾക്കാത്തവരുണ്ടാകില്ല. പ്രപഞ്ചത്തിലെ ആദ്യ ശബ്ദം എന്നതടക്കം നിരവധി വിശേഷണങ്ങളുണ്ട് 'ഓം' മന്ത്രത്തിന്.
ബീജ മന്ത്രമെന്നും 'ഓം' അറിയപ്പെടുന്നു. എല്ലാ ദേവീ ദേവൻമാരുടെയും മൂല മന്ത്രത്തിനൊപ്പം 'ഓം' കൂട്ടി ജപിക്കുന്നത് സവിശേഷ സാധാനാ മാർഗം കൂടിയാണ്.
ആത്മീയമായ കരുത്ത്, ധ്യാനത്തിന്റെ പൂർണത, നിരന്തരം ജപിക്കുമ്പോൾ അനുഭവപ്പെടുന്ന ഊർജ്ജ പ്രവാഹം തുടങ്ങി അനവധി പ്രത്യേകതകൾ കൂടിയുള്ള മന്ത്രമാണ് 'ഓം'.
മൂന്ന് അക്ഷരങ്ങൾ ചേരുന്ന മന്ത്രമാണിത്. മൂന്ന് അക്ഷരങ്ങൾ ആന്തരികമായി സൃഷ്ടിക്കുന്ന വൈബ്രേഷൻ അത്ഭുതപ്പെടുത്തുന്നതാണ്.
'ഓം' എന്ന മന്ത്രം ജപിക്കുമ്പോൾ നമുക്ക് പോസിറ്റീവ് എനർജിയാണ് കിട്ടുന്നത്. ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ കൂടി മന്ത്രം ഇല്ലാതാക്കുന്നു.
'ഓം' നമ്മുടെ പടർന്നു കയറുന്ന ചിന്തകളെ ശാന്തമാക്കാൻ കരുത്തുള്ളതാണ്. ഉത്കണ്ഠകളെ ഇല്ലാതാക്കാനും മന്ത്രത്തിന് അപാരമായ ശക്തിയുണ്ട്.
ഭാരതത്തിലെ ഒട്ടുമിക്ക ആത്മീയ പദ്ധതികളിലും പവിത്രമായ ശബ്ദമായി 'ഓം' മന്ത്രം നിറഞ്ഞു നിൽക്കുന്നു.
ഹിന്ദു സംസ്കാരത്തിൽ മാത്രമല്ല, ബുദ്ധ മതത്തിലും മറ്റു പല ആത്മീയ മാർഗങ്ങളിലും 'ഓം' മന്ത്രമുണ്ട്. അതുകൊണ്ടു തന്നെയാണ് 'ഓം' പ്രപഞ്ച ശബ്ദമായി കണക്കാക്കുന്നത്.
ധ്യാനം ശീലിക്കുന്നവർക്ക് തുടക്കത്തിൽ മനസിനെ കേന്ദ്രീകരിച്ചു നിർത്താൻ കഴിയില്ല. ഏകാഗ്രത കിട്ടാൻ ഏറ്റവും നല്ല മാർഗം 'ഓം' പല ആവർത്തി ജപിക്കുക എന്നതാണ്.
രക്തസമ്മർദ്ദം, അനിയന്ത്രിതമായ ഹൃദയമിടിപ്പ് തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കെൽപ്പുള്ള മന്ത്രമാണ് 'ഓം'. നിരവധി പഠനങ്ങളിൽ ഇതു തെളിയിക്കപ്പെട്ടിട്ടുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക