Public Provident Fund: അഞ്ചാം തീയതിക്ക് മുന്‍പ് നിക്ഷേപിക്കൂ, പിപിഎഫില്‍ നിന്ന് നേടാം മികച്ച വരുമാനം; കണക്ക് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ചെറുകിട സമ്പാദ്യ പദ്ധതികളില്‍ ഒന്നായ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് 7.1 ശതമാനമാണ് പലിശ

നിക്ഷേപകര്‍ക്ക് പിപിഎഫ് അക്കൗണ്ടില്‍ ഒറ്റത്തവണയായോ, മാസ ഗഡുക്കളായോ തുക നിക്ഷേപിക്കാം.

തുക നിക്ഷേപിക്കുന്നതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പിപിഎഫിലൂടെ മികച്ച വരുമാനം നേടാന്‍ കഴിയുമെന്നും വിദഗ്ധര്‍ പറയുന്നു.

ഒരു മാസത്തിലെ 5 മുതല്‍ അവസാന തീയതി വരെയുള്ള മിനിമം ബാലന്‍സ് അടിസ്ഥാനമാക്കിയാണ് പിപിഎഫ് നിക്ഷേപത്തിന്റെ പലിശ കണക്കാക്കുന്നത് .

ഒരു നിക്ഷേപകന്‍ പിപിഎഫ് അക്കൗണ്ടില്‍ ഏപ്രില്‍ 5ന് മുമ്പ് പണം നിക്ഷേപിച്ചാല്‍, നിക്ഷേപകന് ആ നിക്ഷേപത്തിനുള്ള പലിശയോടൊപ്പം ആ മാസത്തെ പിപിഎഫ് പലിശയും ലഭിക്കും.

അതിനാല്‍ പിപിഎഫില്‍ അക്കൗണ്ടുള്ളവര്‍ മാസത്തില്‍ നിക്ഷേപിക്കുമ്പോള്‍ 1-4 തീയതികളില്‍ നിക്ഷേപം നടത്താന്‍ ശ്രമിച്ചാല്‍ അധിക പലിശ നേടാം.

മാസംതോറും 12,500 രൂപ വീതം അഞ്ചാം തീയതിക്കുള്ളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ 39.44 ലക്ഷം രൂപ കിട്ടും

മാസംതോറും 12,500 രൂപ വീതം അഞ്ചാം തീയതിക്ക് ശേഷമാണ് നിക്ഷേപിക്കുന്നതെങ്കില്‍ 15 വര്‍ഷം കഴിയുമ്പോള്‍ 37.98 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക