SKoda Elroq RS: വെറും 26 മിനിറ്റില്‍ ചാര്‍ജ് ചെയ്യാം, 550 കിലോമീറ്റര്‍ റേഞ്ച്; സ്‌കോഡ് എല്‍റോക്ക് ആര്‍എസ്

എ എം

ചെക്ക് റിപബ്ലിക്ക് ബ്രാന്‍ഡായ സ്‌കോഡയുടെ പുതിയ ഇലക്ട്രിക് കാര്‍ ആണ് എല്‍റോക്ക് ആര്‍എസ്.

image CREDIT: SKODA

പരമാവധി 335 എച്ച്പി പവര്‍ പുറപ്പെടുവിക്കുന്ന മോഡല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു

image CREDIT: SKODA

185 കിലോവാട്ട് വരെ ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന കാര്‍ വെറും 5.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. നിരവധി പ്രീമിയം സവിശേഷതകളുമായാണ് എല്‍റോക്ക് ആര്‍എസ് എത്തുന്നത്.

image CREDIT: SKODA

ഉയര്‍ന്ന പ്രകടനമുള്ള കോംപാക്റ്റ് ക്രോസ്ഓവറില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍, ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചര്‍.

image CREDIT: SKODA

ഒറ്റ ഫുള്‍ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെട്ടു

image CREDIT: SKODA

സ്‌കോഡ എല്‍റോക്ക് ആര്‍എസില്‍ മുന്നിലും പിന്നിലുമുള്ള ആക്സിലുകളിലാണ് ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

image CREDIT: SKODA

84kwh ശേഷിയുള്ള കരുത്തുറ്റ ബാറ്ററി ഉപയോഗിച്ച് ഏകദേശം 26 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും.

image CREDIT: SKODA

കാര്‍ ലോക്ക് ചെയ്യുമ്പോഴോ അണ്‍ലോക്ക് ചെയ്യുമ്പോഴോ കീ അടുത്തുവരുമ്പോഴോ പ്രകാശ ശ്രേണി സൃഷ്ടിക്കുന്ന കമിംഗ്/ലീവിംഗ് ഹോം ആനിമേഷന്‍, 5 ഇഞ്ച് ഡിജിറ്റല്‍ കോക്ക്പിറ്റ്, 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

image CREDIT: SKODA

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക