അഞ്ജു സി വിനോദ്
വേനല്‍ക്കാലം ആരംഭിച്ചതോടെ കഠിനമായ ചൂടാണ് പലയിടത്തും നേരിടുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ വീട്ടില്‍ എസി സ്ഥാപിച്ചിട്ടു കാര്യമില്ല. പുറത്തിറങ്ങുമ്പോള്‍ ബാഗില്‍ കരുതണം ഈ 5 കാര്യങ്ങള്‍.
വെള്ളം
വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലായതിനാല്‍. ബാഗില്‍ എപ്പോഴും ഒരു കുപ്പി വെള്ളം കരുതാന്‍ മറക്കരുത്. വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.
സണ്‍ ഗ്ലാസ്, സ്‌കാര്‍ഫ്
സണ്‍സ്‌ക്രീന്‍ നിങ്ങളുടെ ചര്‍മത്തിന് സംരക്ഷണം നല്‍കുമെങ്കിലും പുറത്തിറങ്ങുമ്പോള്‍ ഒരു സ്‌കാര്‍ഫും സണ്‍ ഗ്ലാസും കരുതുന്നത് ചൂടില്‍ നിന്നും നിങ്ങളുടെ കണ്ണുകളെയും ചര്‍മത്തെയും തലമുടിയെയുമൊക്കെ അധിക സംരക്ഷണം നല്‍കാന്‍ സഹായിക്കും.
പെര്‍ഫ്യൂം
വേനല്‍ക്കാലത്ത് ശരീരം വിയര്‍ക്കുന്നത് അധികമായിരിക്കും. വിയപ്പിന്റെ ദുര്‍ഗന്ധം അകറ്റുന്നതിന് ബാഗില്‍ എപ്പോഴും ഒരു പോക്കറ്റ് പെര്‍ഫ്യൂം കരുതാം. ആവശ്യമുള്ളപ്പോള്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ ഇത് സൗകര്യമായിരിക്കും.
സ്‌നാക്‌സ്
വേനല്‍ക്കാലത്ത് വെറുംവയറോടെ പുറത്തിറങ്ങരുത്. കഠിനമായ ചൂട് നിങ്ങളുടെ ഊര്‍ജ്ജം നശിപ്പിക്കാം. അതിനാല്‍ ബാഗില്‍ എപ്പോഴും സ്‌നാക്‌സ് കരുതുക.
വെറ്റ് വൈപ്‌സ്
വേനല്‍ക്കാലത്ത് ഏറ്റവും പ്രധാനമായും കയ്യില്‍ കരുതേണ്ട ഒന്നാണ് വെറ്റ് വൈപ്‌സ്. ഇത് ചര്‍മം ഫ്രെഷ് ആയിരിക്കാനും സാനിറ്റൈസ് ചെയ്യാനും സഹായിക്കും.