മീര
വൃത്തിയുള്ള തുണിയില്‍ ഒരു ഐസ് ക്യൂബ് പൊതിഞ്ഞ് മുഖക്കുരുവുള്ള ഭാഗത്തു ഉപയോഗിക്കാം.
വെളുത്തുള്ളി കഷ്ണം മുഖക്കുരുവില്‍ മൃദുവായി ഉരസുക. അഞ്ച് മിനിറ്റിനു ശേഷം ഇളംചൂടുവെള്ളത്തില്‍ മുഖം കഴുകാം. ഒരു ദിവസം തന്നെ പല തവണ ഇതുചെയ്യാം.
കനം കുറച്ച് മുറിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മുഖക്കുരുവുള്ള ഭാഗങ്ങളില്‍ വച്ചശേഷം കുറച്ച് സമയത്തിന് ശേഷം തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകി വൃത്തിയാക്കാം.
പഞ്ഞിയില്‍ തേന്‍ പുരട്ടി മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇളംചൂടുവെള്ളത്തില്‍ കഴുകാം.
മുഖക്കുരു ഉള്ള ഭാഗത്ത് രക്തചന്ദനം അരച്ച് തേനില്‍ ചാലിച്ച് പുരട്ടിയ ശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞ് തിളപ്പിച്ചാറ്റിയ കഴുകിയെടുക്കാം
പഴുത്ത പപ്പായ തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം.
ഇന്ത്യൻ ലിലക്ക്ന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് പതിവാക്കാം. ചെറു ചൂട് ഉത്തമം.
രക്തചന്ദനവും മഞ്ഞളും മുഖക്കുരു ഉള്ള ഭാഗത്ത് അരച്ചു പുരട്ടുക.
കുങ്കുമപ്പൂവ് തേങ്ങാപ്പാലില്‍ ചാലിച്ച് മുഖത്ത് പുരട്ടാം. ശേഷം ആര്യവേപ്പിലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കഴുകണം. 10 ദിവസം തുടര്‍ച്ചയായി ചെയ്യുന്ന ഗുണം ചെയ്യും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക