എച്ച് പി
പ്രേക്ഷകർക്ക് ഏറെ കൗതുകവും പ്രതീക്ഷയും ഉണർത്തുന്ന ചിത്രങ്ങൾ ആണ് ഇത്തവണ വിഷു റിലീസ് ആയി പ്രേക്ഷകരിലേക്കെത്തുന്നത്.
ബസൂക്ക
ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഏപ്രിൽ 10 നാണ് തിയറ്ററുകളിലെത്തുക.
മരണമാസ്
ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസും ഏപ്രിൽ 10 ന് പ്രേക്ഷകരിലേക്കെത്തും.
ആലപ്പുഴ ജിംഖാന
നസ്‌ലിൻ, ലുക്ക്മാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആലപ്പുഴ ജിംഖാനയും മലയാളികളുടെ വിഷു പ്രതീക്ഷയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 10 ന് എത്തും.
ഗുഡ് ബാഡ് അഗ്ലി
തമിഴ്, മലയാളം പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി. ഏപ്രിൽ 10 ന് തന്നെയാണ് ഈ ചിത്രവും റിലീസിനെത്തുക.
ആഭ്യന്തര കുറ്റവാളി
ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പത്മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളി ഏപ്രിൽ 17 ന് എത്തും.
പ്രിൻസ് ആൻഡ് ഫാമിലി
ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ഈ മാസം 25 ന് തിയറ്ററുകളിലെത്തും.
ജാട്ട്
ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത് സണ്ണി ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന ജാട്ട് എന്ന ബോളിവുഡ് ചിത്രവും ഏപ്രിൽ 10 ന് തിയറ്ററുകളിലെത്തും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക