രഞ്ജിത്ത് കാർത്തിക
ഐപിഎല്ലിൽ ശ്രദ്ധേയ റെക്കോർഡിട്ട് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ.
രാജസ്ഥാനായി ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കുന്ന നായകനായി സഞ്ജു മാറി.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തിൽ വിജയിച്ചതോടെയാണ് നേട്ടം.
ഇതിഹാസ ഓസ്ട്രേലിയൻ സ്പിന്നറും പ്രഥമ ഐപിഎല്ലിൽ രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്ത ഷെയ്ൻ വോണിന്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്.
62 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച സഞ്ജു 32 വിജയങ്ങളാണ് സ്വന്തമാക്കിയത്.
56 കളികളിൽ നിന്നു 31 വിജയങ്ങളിലേക്കാണ് വോൺ രാജസ്ഥാനെ നയിച്ചത്.
പഞ്ചാബിനെതിരായ പോരാട്ടത്തിൽ 50 റൺസ് വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
2008ലാണ് വോൺ രാജസ്ഥാനെ കിരീടത്തിലേക്ക് നയിച്ചത്. സഞ്ജുവിന് കിരീട നേട്ടമില്ല. 2022ൽ ടീം ഫൈനലിലെത്തിയെങ്കിലും റണ്ണേഴ്സ് അപ്പായി.
കൈവിരലിനേറ്റ പരിക്കിനെ തുടർന്നു ഇത്തവണ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായിരുന്നു.
പഞ്ചാബിനെതിരായ പോരാട്ടത്തിലാണ് താരം ക്യാപ്റ്റനായി തിരിച്ചെത്തിയത്.
സീസണിൽ ഇതുവരെയായി ഒരു അർധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക