സമകാലിക മലയാളം ഡെസ്ക്
1954 ഏപ്രില്‍ 5 ന് കൊല്ലം പ്രാക്കുളത്ത് അധ്യാപകനായിരുന്ന കുന്നത്ത് പി എം അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായിട്ടാണ് ബേബിയുടെ ജനനം
എസ്എഫ്‌ഐയുടെ പൂര്‍വരൂപമായ കെഎസ്എഫിലൂടെയാണ് എംഎ ബേബി പൊതു ജീവിതത്തിന് തുടക്കം കുറിച്ചത്
1974 ല്‍ എസ്എഫ്‌ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായ ബേബി, 1975 ല്‍ സംസ്ഥാന പ്രസിഡന്റായി
1977 ല്‍ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായി. 1979 ല്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി
1984 ല്‍ സിപിഎം സംസ്ഥാന സമിതിയിലെത്തി. 1987 ല്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി.
1989 ല്‍ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗമായി. 1992 മുതല്‍ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്. 2012 ല്‍ പോളിറ്റ് ബ്യൂറോയിലെത്തി
രണ്ടു തവണ രാജ്യസഭാംഗമായി. 1986 മുതല്‍ 1992 വരെയും, 1992 മുതല്‍ 98 വരെയുമാണ് രാജ്യസഭ എംപിയായിരുന്നത്. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു
2002 മുതല്‍ 2004 വരെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് പ്രവര്‍ത്തനം
2006ല്‍ കുണ്ടറയില്‍ നിന്ന് നിയമസഭയിലെത്തിയ എംഎ ബേബി, വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക