സമകാലിക മലയാളം ഡെസ്ക്
കാലാവസ്ഥയ്ക്ക് അനുസരിച്ച് ചര്‍മ്മ സംരക്ഷണത്തിലും കരുതല്‍ വേണം. വേനല്‍ക്കാല ചര്‍മ ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്.
നന്നായി വെയില്‍ കൊള്ളുന്നവരാണെങ്കില്‍ ചര്‍മത്തിലെ മറുകുകളും അടയാളങ്ങളും പരിശോധിക്കുകയും അവയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും വേണം.
വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ പുരട്ടാം. എസ്പിഎഫ് 15 ല്‍ കുറയാത്ത സണ്‍സ്‌ക്രീന്‍ തെരഞ്ഞെടുക്കാം. നേരിട്ട് വെയില്‍ കൊള്ളുന്ന വ്യക്തികള്‍ക്ക് എസ്പിഎഫ് 50 പ്ലസ് ഉപയോഗിക്കാം.
ചര്‍മ്മത്തിന് പുറത്ത് ഒരു പാളി പോലെ പ്രവര്‍ത്തിച്ച് ചര്‍മത്തെ സംരക്ഷിക്കുകയാണ് സണ്‍സ്‌ക്രീനിന്റെ ദൗത്യം. സൂര്യപ്രകാശത്തിലേക്കു ഇറങ്ങുന്നതിന് 15 അല്ലെങ്കില്‍ 30 മിനിറ്റ് മുന്‍പെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാം.
ഓരോ രണ്ടു മണിക്കൂറിലും മുഖം കഴുകി സണ്‍സ്‌ക്രീന്‍ വീണ്ടും പുരട്ടാന്‍ ശ്രദ്ധിക്കുക.
സൂര്യപ്രകാശം, മണല്‍, ഉപ്പുവെള്ളം എന്നിവ നിങ്ങളുടെ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. വേനല്‍ക്കാലത്ത് ബീച്ചില്‍ പോകുമ്പോള്‍ മുന്‍കരുതല്‍ എടുക്കണം.
വേനല്‍ക്കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. കൂടാതെ, രക്തപ്രവാഹത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തണുത്ത വെള്ളം നല്ലതാണ്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കും.
കുളി കഴിഞ്ഞശേഷം ഉയര്‍ന്ന മോയ്‌സ്ചറൈസിങ് ബോഡി ലോഷനും ഫെയ്‌സ് മോയ്‌സ്ചറൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ചര്‍മ്മത്തിന് സന്തുലിതാവസ്ഥ നല്‍കുന്നതിന് സഹായിക്കും.
വിയര്‍പ്പുള്ളതോ നനഞ്ഞതോ ആയ വസ്ത്രങ്ങളില്‍ ദീര്‍ഘനേരം നില്‍ക്കുന്നത് ശരീരത്തില്‍ ബാക്ടീരിയ ഇന്‍ഫെക്ഷന് കാരണമാകും.
ചര്‍മ്മത്തെ സംരക്ഷിക്കാം. ഫെയ്‌സ് മാസ്‌കുകള്‍ പോളുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ചര്‍മ്മത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താം.
ഭക്ഷണത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്തണം. ആന്റിഓക്സിഡന്റുകള്‍ കൊളാജന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക