Amal Joy
പുതിയ അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കള്‍ അയക്കുന്ന ചിത്രങ്ങളും വിഡിയോകളും സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഓട്ടോമാറ്റിക്കായി സേവ് ആകില്ല
സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഫോട്ടോകളോ വിഡിയോകളോ ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയുമെങ്കിലും, ഇവ ഫോണ്‍ ഗാലറിയിലേക്കോ ഫയല്‍ മാനേജറിലോ സേവ് ചെയ്യാന്‍ കഴിയില്ല.
വ്യക്തിപരമായതോ സെന്‍സിറ്റീവ് ആയതോ ആയ ഫോട്ടോകളും വിഡിയോകളും പതിവായി പങ്കിടുന്ന ആളുകള്‍ക്ക് ഈ ഫീച്ചര്‍ ഗുണം ചെയ്യും
ഫീച്ചര്‍ ഉപയോഗിച്ച് സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഉള്ളടക്കങ്ങള്‍ സേവ് ചെയ്യണോ എന്ന് അയക്കുന്ന വ്യക്തിക്ക് തന്നെ തീരുമാനിക്കാം
ഒരു ഫോട്ടോയോ വിഡിയോയോ അയയ്ക്കുന്നതിന് മുമ്പ്, അത് ഓട്ടോ-സേവ് ചെയ്യണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം
ഡിസപ്പിയറിങ് മെസേജസ് ഫീച്ചറിന് സമാനമായി, ഓട്ടോ-സേവിനായി ഓണ്‍/ഓഫ് രൂപത്തില്‍ ഈ സെറ്റിങ്‌സ് ലഭ്യമാകും.
പുതിയ സ്വകാര്യതാ സവിശേഷത ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക