രഞ്ജിത്ത് കാർത്തിക
പ്രഭാതത്തിൽ പോസിറ്റീവാക്കുന്ന ചില രാഗങ്ങളുണ്ട് കർണാടക സംഗീത പദ്ധതിയിൽ.
സന്തോഷം, ശാന്തത, പ്രസന്നത... തുടങ്ങി ഒരു ദിവസത്തിന് വേണ്ട ഊർജം പ്രവഹിപ്പിക്കുന്ന രാഗങ്ങൾ.
ഭൂപാളം, ബൗളി, മലയമാരുതം, രേവഗുപ്തി, ബിലഹരി, വലചി തുടങ്ങിയ രാഗങ്ങൾ ഈ ഗണത്തിലുള്ളതാണ്.
പ്രഭാതത്തെ അടയാളപ്പെടുത്താൻ സിനിമയിലെ പശ്ചാത്തല സംഗീതത്തിലും പാട്ടുകളിലും ഭക്തി ഗാനങ്ങളിലും രംഗ കലകളിലുമെല്ലാം ഈ രാഗങ്ങൾ ഉപയോഗിക്കുന്നു.
പുഷ്പാഞ്ജലിയിലെ പ്രിയതമേ പ്രഭാതമേ, ചിത്രമേളയിലെ ചെല്ലചെറു കിളിയേ, മനുഷ്യനിലെ ആദിയുഷസിൽ... സിനിമാ ഗാനങ്ങൾ ബൗളിയിലുണ്ട്.
മെയ്ഡ് ഇൻ യുഎസ്എ സിനിമയിൽ വിദ്യാസാഗർ സംഗീതം നൽകിയ താഴുന്ന സൂര്യനെ എന്ന ഗാനം സമീപകാലത്തിറങ്ങിയ ഭൂപാളം രാഗത്തിലുള്ള പാട്ടുകളിലൊന്നാണ്.
സൂര്യഗായത്രിയിലെ തംബുരു ശ്രുതി മീട്ടിയോ, രാജശിൽപ്പിയിലെ പുനരപി ജനനം ഗാനങ്ങൾ രേവഗുപ്തിയിലുള്ളതാണ്.
ഒരു മെയ്മാസപ്പുലരിയിൽ സിനിമയിലെ പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു... മലയമാരുതത്തിലെ ഏറ്റവും പോപ്പുലറായ പാട്ടുകളിലൊന്നാണ്.
ബിലഹരിയിലും നിറയെ സിനിമാ ഗാനങ്ങളുണ്ട്. മാടമ്പിയിലെ കല്യാണ കച്ചേരി, സിഐഡി ഉണ്ണികൃഷ്ണനിലെ ആരറിവും താനേ, മിസ്റ്റർ ബട്ലറിലെ രാരവേണു ഗാനങ്ങൾ ചിലതാണ്.
വെങ്കലത്തിലെ ഒത്തിരി ഒത്തിരി മോഹങ്ങൾ, പൂവിളി പൂവിളി പൊന്നോണമായി ഗാനങ്ങൾ വലചി രാഗത്തിലുള്ളതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക