സമകാലിക മലയാളം ഡെസ്ക്
അവധി ദിവസങ്ങളില്‍ ഷോപ്പിങ്ങിനും നല്ല ഭക്ഷണം കഴിക്കാനും കൂടുതല്‍ പേരും മാളുകളിലാണ് എത്തുന്നത്
ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ മുംംബെയിലാണ് സ്ഥിതി ചെയ്യുന്നത്, മുകേഷ് അംബാനിയുടെ ജിയോ വേള്‍ഡ് പ്ലാസയാണിത്
എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാള്‍ ഏത് രാജ്യത്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?
ദുബായിലെ ദി ദുബായ് മാളാണ് ലോകത്തിലെ ഏറ്റവും വലിയ മാള്‍
1200ലധികം ഷോപ്പുകള്‍, റെസ്‌റ്റോറന്റുകള്‍, അണ്ടര്‍വാട്ടര്‍ മൃഗശാല, അക്വേറിയം, 3 കാര്‍ പാര്‍ക്കുകള്‍ എന്നിവയും ഇവിടെയുണ്ട്.
22 സിനിമാ സ്‌ക്രീനുകളും സ്‌കേറ്റിങ്ങിനായി ഒളിമ്പിക് വലുപ്പത്തിലുള്ള ഐസ് റിങ്കും ഇവിടെ ഉണ്ട്.
13 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഏകദേശം 50ലധികം ഫുട്‌ബോള്‍ മൈതാനങ്ങളുടെ നീളം വരും ഇതിന്
2008 നവംബര്‍ 4ന് തുറന്ന ദുബായ് മാള്‍, ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന കെട്ടിടങ്ങളില്‍ ഒന്നാണ്, വര്‍ഷത്തില്‍ ശരാശരി 54 ദശലക്ഷത്തിലധികം സന്ദര്‍ശകള്‍ ഇവിടെ എത്തുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക