എച്ച് പി
മലയാളികളുടെ സ്വന്തം ബണ്ണിയാണ് അല്ലു അർജുൻ. കേരളത്തിൽ മല്ലു അർജുൻ എന്നും നടന് വിളിപ്പേരുണ്ട്.
ഇന്ന് നടന്റെ 43-ാം പിറന്നാൾ കൂടിയാണ്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് അല്ലു അർജുന് പിറന്നാൾ ആശംസകൾ നേരുന്നത്.
ഭാര്യ സ്നേഹ റെഡ്ഡിയ്ക്കും മക്കളായ അല്ലു അയാൻ, അല്ലു അർഹ എന്നിവരോടൊപ്പം വീട്ടിൽ പിറന്നാൾ കേക്ക് മുറിക്കുന്ന അല്ലു അർജുന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ.
പുഷ്പ 2 ആണ് അല്ലു അർജുന്റേതായി ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം. ലോകമെമ്പാടുമായി 1800 കോടി രൂപ ചിത്രം നേടുകയും ചെയ്തു.
പുഷ്പയിലെ പുഷ്പരാജ് എന്ന അല്ലുവിന്റെ കഥാപാത്രത്തിനും ആരാധകരേറെയാണ്.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാൾ കൂടിയാണ് അല്ലു അർജുൻ.
പുഷ്പ 3 ആണ് അല്ലു അർജുന്റേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക