Fancy Number: ഫാന്‍സി നമ്പര്‍ വേണോ?, ബുക്കിങ് വാഹനം വാങ്ങിയ ശേഷം; ചെയ്യേണ്ടത് ഇത്രമാത്രം

സമകാലിക മലയാളം ഡെസ്ക്

വാഹനം വാങ്ങിയ ശേഷം മാത്രമേ ഫാന്‍സി നമ്പര്‍ ബുക്ക് ചെയ്യാനാകൂ

വാങ്ങുന്ന വേളയില്‍ തന്നെ ഫാന്‍സി നമ്പര്‍ വേണമെന്ന കാര്യം ഡീലര്‍മാരെ അറിയിക്കണം

പരിവാഹന്‍ സൈറ്റില്‍ ഫാന്‍സി നമ്പറിന്റെ ലിങ്കില്‍ പ്രവേശിച്ച് ഇഷ്ട നമ്പര്‍ ബുക്ക് ചെയ്യാം. ഓരോ ആഴ്ചയിലേക്കുമാണ് ബുക്കിങ്. ആ ആഴ്ച ലഭ്യമാകുന്ന ഫാന്‍സി നമ്പറുകള്‍ ഏതൊക്കെയാണെന്ന് സൈറ്റില്‍ അറിയാം.

എല്ലാ ശനിയാഴ്ചകളിലും വൈകീട്ട് 4.30ന് ആ ആഴ്ചയിലെ ബുക്കിങ് സമയം തീരും

നമ്പറിന് ഒന്നിലധികം പേര്‍ ഫീസ് അടച്ചിട്ടുണ്ടെങ്കില്‍ ബുക്കിങ് സമയം തീരുന്നതുമുതല്‍ തിങ്കളാഴ്ച രാവിലെ 10.30 വരെ ഓണ്‍ലൈനില്‍ കൂടിയ തുക വാഗ്ദാനം ചെയ്യാം

10.30 കഴിഞ്ഞാല്‍ 10 മിനിറ്റ് കൂടി അനുവദിക്കും. അപ്പോഴും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യാം

ഈസമയത്ത് ആരെങ്കിലും കൂടിയ തുക വാഗ്ദാനം ചെയ്താല്‍ വീണ്ടും 10 മിനിറ്റ് കൂടി അനുവദിക്കും.

ഇങ്ങനെ ലേലത്തുക ഉയരുകയും പിന്നീടുള്ള 10 മിനിറ്റില്‍ ആരും തുക ഉയര്‍ത്താതിരുന്നാല്‍ അവസാനം ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തയാള്‍ക്ക് നമ്പര്‍ സ്വന്തമാക്കാം.

അഞ്ചുദിവസത്തിനകം മുഴുവന്‍ പണവും അടയ്ക്കണം. നമ്പര്‍ കിട്ടാത്ത ശേഷിക്കുന്ന അപേക്ഷകര്‍ക്ക് അടച്ച ഫീസ് മടക്കി നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക