എ എം
ലോകത്ത് ഇന്ധന വില ഏറ്റവും കൂടുതലുള്ള 15 രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയും
അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും മാര്‍ച്ചില്‍ ഇന്ധനവില കുറച്ചപ്പോള്‍ അധിക എക്‌സൈസ് തീരുവയായി ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കുകയാണ് ഇന്ത്യയില്‍ ചെയ്തത്
നേപ്പാള്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് നാലു രൂപയും കുറച്ചതോടെ പെട്രോളിന് 101.87 ഇന്ത്യന്‍ രൂപയും ഡീസലിന് 94.37 ഇന്ത്യന്‍ രൂപയുമാണ് നിരക്ക്
ശ്രീലങ്കയില്‍ ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിന് ലിറ്ററിന് 10 രൂപയാണ് കുറച്ചത്
ശ്രീലങ്കയില്‍ പെട്രോളിന് 86.17 ഇന്ത്യന്‍ രൂപയും ഡീസലിന് 98.16 ഇന്ത്യന്‍ രൂപയുമാണ് വില
ഭൂട്ടാനില്‍ പെട്രോള്‍ വില ലിറ്ററിന് 65.90 ഇന്ത്യന്‍ രൂപയും ഡീസല്‍ വില ലിറ്ററിന് 70.60 ഇന്ത്യന്‍ രൂപയുമാണ്
2024 നവംബറിലെ കണക്ക് അനുസരിച്ച് അമേരിക്കയില്‍ പെട്രോള്‍ വില 71 രൂപയും ഡീസലിന് 78.78 രൂപയുമാണ്
യുകെ, സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ 140-160 രൂപ നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക