Millennium | പ്ലേലിസ്റ്റിൽ ഇന്നും സൂത്രനും ഷേരുവും ഡിങ്കനും, മില്ലെനിയം ടൈം ട്രാപ്പില്‍ കുടുങ്ങിയോ

അഞ്ജു സി വിനോദ്‌

ജെനറേഷന്‍ ആല്‍ഫയും സീയുമൊക്കെ ഡിജിറ്റല്‍ യുഗത്തില്‍ അതിവേഗം പായുമ്പോൾ, ഇവിടെ ഇന്നും യൂട്യൂബിൽ ഡ്യൂട്രോപ്സും സൂത്രനെയും ഷേരുവിനെയും ആവര്‍ത്തിച്ചു കണ്ടു ആസ്വദിക്കുകയാണ്.

കുട്ടിക്കാലത്തെ ടിവി ഷോകള്‍ യൂട്യൂബിലും അല്ലാതെയും തിരഞ്ഞു, മില്ലെനിയം ടൈം ട്രാപ്പില്‍ കുടുങ്ങിക്കിടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കാല്ല, നോസ്റ്റാള്‍ജിയില്‍ ജീവിക്കുന്നവര്‍ക്കിടയില്‍ ചില സ്വഭാവ സാമ്യതകളുണ്ട്.

ടെന്‍ഷന്‍ ഫ്രീയായി ആസ്വദിക്കാം

മുന്‍പ് കണ്ട ടിവി ഷോകള്‍, അല്ലെങ്കില്‍ പരിപാടികള്‍ ആവര്‍ത്തിച്ചു കാണുന്നത് ഇത്തരക്കാര്‍ക്ക് ഒരു സ്ട്രെസ് ബസ്റ്റര്‍ കൂടിയാണ്. അടുത്തത് എന്ത് സംഭവിക്കുമെന്ന് കൃത്യമായി അറിയാം. പ്രവചനീയമായ ഒരു സിംപിള്‍ ദിനചര്യം പിന്തുടരാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്‍.

ജീവിതത്തിന് അത്ര വേഗം വേണ്ട

ഇന്നത്തെ കാലത്തെ ഓട്ടപ്പാച്ചിലുകളെ അവഗണിക്കാന്‍ ഇഷ്ടപ്പടുന്നവരാണ് ഇവര്‍. വായന, പൂന്തോട്ടപരിപാലനം പോലുള്ള വേഗത കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നു.

സ്ഥിരതയെയും വിശ്വസ്ഥതയെയും

ഇക്കൂട്ടര്‍ സ്ഥിരതയും വിശ്വസ്ഥതയും പുലര്‍ത്തുന്നവരായതുകൊണ്ട് തന്നെ മികച്ച സീക്രട്ട് കീപ്പേഴ്സ് ആയിരിക്കും. പഴയടിവി പരിപാടികളുടെ ആരാധകർ പതിറ്റാണ്ടുകളുടെ സൗഹൃദങ്ങൾ നിലനിർത്തുകയും സ്ഥിരതയുള്ളതും പിന്തുണയ്ക്കുന്നതുമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുകയും ചെയ്യുന്നതിൽ അതിശയിക്കാനില്ല.

സാംസ്കാരിക മാറ്റങ്ങളെക്കുറിച്ച് ജിജ്ഞാസ

പഴയകാല പരിപാടികളില്‍ നിന്നും ഇന്നത്തെ കാലത്തേക്ക് എത്തുമ്പോള്‍ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് എപ്പോഴും ബോധ്യമുള്ളവരായിരിക്കും. ആ മാറ്റങ്ങള്‍ പെട്ടെന്ന് മനസിലാക്കാനും ഇവര്‍ക്ക് ആകും.

നൊസ്റ്റാൾജിയ എന്ന കോപ്പിങ് മെക്കാനിസം

നൊസ്റ്റാൾജിയ എന്നത് വെറുമൊരു വികാരമല്ല, അത് ശക്തമായ ഒരു മാനസിക ഉപകരണം കൂടിയാണ്. ഇക്കൂട്ടര്‍ നൊസ്റ്റാൾജിയയെ സമ്മർദം പരിഹാരമായി ഉപയോഗിക്കുന്നു.

ചെറിയ കാര്യങ്ങളിലും വലിയെ അര്‍ഥങ്ങള്‍ തേടും

വളരെ ചെറിയ കാര്യമാണെങ്കിലും പോലും അതില്‍ പലതരത്തിലുള്ള അര്‍ഥങ്ങള്‍ വിശകലനം ചെയ്യുകയും. മറ്റുള്ളവരുടെ സാഹചര്യം മനസിലാക്കാനും സഹാനുഭൂതിയോടെ പെരുമാറാനും ഇത് സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക