അഞ്ജു സി വിനോദ്
കുളിച്ചു, നല്ല വസ്ത്രം ധരിച്ചതു കൊണ്ട് മാത്രം വൃത്തിയുണ്ടാകണമെന്നില്ല. ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിക്കാതെ പോകുന്ന ചില വൃത്തിയില്ലായ്മകള്‍ രോഗങ്ങളെ ക്ഷണിച്ചു വരുത്താം.
പുറത്തുപയോഗിച്ച ചെരുപ്പ് വീട്ടില്‍ കയറ്റരുത്
പുറത്തിടുന്ന ചെരുപ്പ് അല്ലെങ്കില്‍ ഷൂ എന്നിവ വീടിനകത്ത് ഉപയോഗിക്കരുത്. പലതരത്തിലുള്ള അഴുക്കും ബാക്ടീരിയയും രോഗാണുക്കളും അവയില്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവാം. ഇത് അകത്തേക്ക് കയറ്റുമ്പോള്‍ രോഗാണുക്കളും വീട്ടില്‍ പ്രവേശിക്കുന്നു.
ടോയിലറ്റ് ലിഡ് അടയ്ക്കാതെ ഫ്ലഷ് ചെയ്യുന്നത്
ടോയിലറ്റ് ലിഡ് തുറന്നു വെച്ചുകൊണ്ട് ഫ്ലഷ് ചെയ്യുന്നത്, മിക്കവാറും ആളുകള്‍ ചെയ്യുന്ന അബദ്ധമാണ്. ഇത് ഇ-കോളി പോലുള്ള മാരക ബാക്ടീരിയ പുറന്തള്ളാന്‍ കാരണമാകും. ഇത് സോപ്പില്‍ പറ്റിയാല്‍ പോലും അപകടമാണ്.
ട്രാവല്‍ സ്യൂട്ട്‌കേസ് കിടക്കയില്‍ വെക്കുക
ബാഗ് ആണെങ്കിലും സ്യൂട്ട്‌കേസുകളായാലും കിടക്കയില്‍ വെക്കുന്നത് അത്ര സെയ്ഫ് അല്ല. ഇത് പുറത്തുനിന്നുള്ള രോഗാണുക്കള്‍ നിങ്ങളുടെ തലയിണലേക്കും ബെഡ്ഷീറ്റിലേക്കും പടരാം. ഇത് ത്വക്കില്‍ അസ്വസ്ഥത ഉണ്ടാക്കാം.
പുറത്തുനിന്ന് വന്നതിന് പിന്നാലെ കിടക്കയിലെ കിടക്കുക
പുറത്തു നിന്ന് വന്നതിന് പിന്നാലെ ഡ്രെസ് പോലും മാറാതെ കിടക്കയിലേക്ക് കിടക്കുന്ന ശീലമുണ്ടോ? ഇത് രോഗങ്ങളെ ക്ഷണിച്ചു വരുന്നതുന്നതിന് തുല്യമാണ്. പുറത്തുനിന്ന് നിരവധി ബാക്ടീരിയ, പൊടി എല്ലാം നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തില്‍ ഉണ്ടാവും. ഇത് നിങ്ങളുടെ കിടക്കയിലേക്ക് പടരാം.
കൈകള്‍ കഴുകണം
പുറത്തു നിന്ന് വന്നാല്‍, പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് കൈകള്‍ വൃത്തിയാക്കുക എന്നത്. സോപ്പിട്ട് കൈകള്‍ വൃത്തിയാക്കുന്നത് കൈകള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കും.
അടുക്കളയിലെ സ്‌പോഞ്ച്
അടുക്കളിയില്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നത് രോഗാണുക്കള്‍ വലിയെ അളവില്‍ ശേഖരിക്കപ്പെടാനും രോഗങ്ങള്‍ വരുത്തിവെക്കാനും കാരണമാകുന്നു.
തലയിണ കവര്‍
തലയിണ കവര്‍ ദീര്‍ഘകാലം കഴുകാതെ ഉപയോഗിക്കുന്നത് രോഗങ്ങളെ വിളിച്ചു വരുത്തും.