എച്ച് പി
നടി രജിഷ വിജയന്റെ മേക്കോവർ ലുക്കാണിപ്പോൾ ഫിറ്റ്നസ് പ്രേമികളുടെയും ഫാഷൻ ആരാധകരുടെയും ഇടയിലെ ചർച്ച.
കറുപ്പ് നിറത്തിലെ ക്രോപ്പ് ടോപ്പും ലൂസ്ഫിറ്റ് ട്രൗസേഴ്സും ധരിച്ച് ബോള്‍ഡ് ലുക്കിലാണ് രജിഷയെ ചിത്രങ്ങളിൽ കാണാനാവുക.
ഫുൾസ്ലീവ് ഹൈനെക്ക് ക്രോപ്പ് ടോപ്പിനിണങ്ങുന്ന വിധം പോണി ടെയിൽ ഹെയർ സ്റ്റൈലാണ് രജിഷ തിരഞ്ഞെടുത്തിരിക്കുന്നത്.
ചുവപ്പ് പശ്ചാത്തിലെടുത്ത ഈ ചിത്രങ്ങള്‍ നിമിഷ നേരത്തിനുള്ളിലാണ് സോഷ്യൽ മീഡിയയിലും വൈറലായി മാറിയത്.
താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് രജിഷയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്.
'ഇതിലും വലിയ മാറ്റം സ്വപ്‌നങ്ങളില്‍ മാത്രം', 'ഇത് നമ്മുടെ രജിഷ തന്നെയാണോ', 'കൂടുതല്‍ സുന്ദരിയായിരിക്കുന്നു' എന്നെല്ലാമാണ് ആരാധകരുടെ കമന്റുകള്‍.
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് രജിഷ വിജയന്‍. ആ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും രജിഷ നേടി.
മലയാളത്തിലും തമിഴിലുമായി ഇതിനോടകം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാൻ രജിഷയ്ക്ക് കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക