എച്ച് പി
തമിഴിൽ മാത്രമല്ല കന്നഡ, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ നിരവധി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിട്ടുണ്ട് നടി തമന്ന.
അഭിനയത്തിനൊപ്പം ഫാഷൻ ലോകത്തും തൻ്റേതായ ചുവടുവെപ്പ് നടത്താൻ തമന്നയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്ന കാര്യം തമന്ന പരസ്യമാക്കിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ ബ്രേക്കപ്പിനെക്കുറിച്ച് തമന്നയോ വിജയ് വർമയോ എവിടെയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒഡെല 2 ആണ് തമന്നയുടേതായി ഇനി പുറത്തുവരാനുള്ള ചിത്രം.
ഏപ്രിൽ 17ന് ഒഡെല 2 പ്രേക്ഷകരിലേക്കെത്തും.
ചുവപ്പ് നിറത്തിലെ ചുരിദാറിൽ അതിമനോഹരിയായുള്ള തമന്നയുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.
'ശക്തിയുടെ നിറം' എന്ന ക്യാപ്ഷനോടെയാണ് തമന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക