14 കോടിയോ! ഞെട്ടണ്ട; ലോകത്തിലെ ഏറ്റവും വില കൂടിയ ഓമന മൃഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ടിബറ്റന്‍ മാസ്റ്റിഫ്: ഏറ്റവും വില കൂടിയ നായ ഇനങ്ങളില്‍ ഒന്നാണ്. ഇന്ത്യയില്‍ 60,000 മുതല്‍ 10 ലക്ഷം വരെയാണ് ഇവയുടെ വില

ഹയാസിന്ത് മക്കാവ്: ഒരു ജോഡിക്ക് 40 ലക്ഷം രൂപ വരെ വില വരും. പക്ഷിയുടെ പ്രായം, പരിശീലനം എന്നിവയനുസരിച്ചാണ് വില

ആഷെറ: ലോകത്തിലെ ഏറ്റവും വില കൂടിയ പൂച്ച ഇനം. 18 ലക്ഷം മുതല്‍ ഒരു കോടി വരെ വിലയുണ്ട്.

അറേബ്യന്‍ കുതിര: ഏകദേശം ഒരു ലക്ഷം രൂപയില്‍ തുടങ്ങി പത്ത് ലക്ഷം രൂപ വരെയാകും. തലയെടുപ്പും വാലിന്റെ പ്രത്യേകതയും അനുസരിച്ചാണ് ഇവയുടെ വില പറയുക.

പാം കൊക്കറ്റൂ: 13ലക്ഷം രൂപ വരെ വില വരും. എന്നാല്‍ മഞ്ഞ പുള്ളിയുള്ള കൊറ്റൂവിനെ ഇന്ത്യയില്‍ വളര്‍ത്താന്‍ കഴിയില്ല.

മിനി പിഗ്: വലുപ്പം കൊണ്ട് പ്രത്യകതയുള്ള മിനി പിഗിന് 10000 മുതല്‍ 20000 വരെയാണ് വില

സാവന്ന ക്യാറ്റ്: പൂച്ചയുടെ ഇനത്തില്‍ വില കൂടിയ മറ്റൊരിനമാണിത്. എട്ട് ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ വില വരും

ബെല്‍ജിയന്‍ പ്രാവ്: ഈ അടുത്ത് ഈ പ്രാവ് വിറ്റു പോയത് 14 കോടി രൂപയ്ക്കാണ്. ചൈനയില്‍ നിന്നുള്ള ഒരാളാണ് ഇതിനെ ലേലത്തില്‍ സ്വന്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക