സമകാലിക മലയാളം ഡെസ്ക്
ആഗോള സാമ്പത്തികരംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ മൂലം ഇന്ത്യന്‍ ഓഹരി വിപണി ചാഞ്ചാട്ടത്തിലാണ്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടരുന്ന നഷ്ടം താത്കാലികം മാത്രമാണെന്നും ഭാവിയില്‍ തിരിച്ചു വരുമെന്നുമാണ് വിപണി വിദഗ്ധരുടെ അഭിപ്രായം
ലളിതമായി പറഞ്ഞാല്‍ നിരവധി ആളുകളുടെ കയ്യില്‍ നിന്ന് ചെറിയ തുകകള്‍ സ്വരുക്കൂട്ടി വലിയ തുകയാക്കി ഫണ്ട് മാനേജര്‍ ഓഹരികളിലോ കടപ്പത്രങ്ങളിലേ നിക്ഷേപിക്കുന്നതാണ് മ്യൂച്ചല്‍ ഫണ്ട്
മ്യൂച്ചല്‍ ഫണ്ടിലേക്കുള്ള നിക്ഷേപം മാസംതോറും ഗഡുക്കളായി നടത്തുന്നതാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍( എസ്‌ഐപി)
ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ പ്രതിമാസം പതിനായിരം രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 30 വര്‍ഷത്തിനുള്ളില്‍ മൂന്നര കോടി രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അവകാശവാദം
25-ാം വയസില്‍ നിക്ഷേപം തുടങ്ങിയാല്‍ 55-ാം വയസില്‍ 3.5 കോടി രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്
ഓരോ വര്‍ഷവും നിക്ഷേപത്തില്‍ പത്തുശതമാനത്തിന്റെ വര്‍ധന വരുത്തിയാല്‍ സഞ്ചിത നിധി 8.7 കോടി രൂപയായി ഉയരും
എസ്ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നല്‍കാന്‍ സാധിക്കില്ല, എങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപം നടത്തിയാല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക