Sunil Gavaskar: ലോര്‍ഡ്‌സ് മൈതാനവും ഗാവസ്‌കറിന്റെ 'ഒച്ചിഴയും' ബാറ്റിങും!

രഞ്ജിത്ത് കാർത്തിക

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഒച്ചിഴയും ബാറ്റിങ് എന്ന് വിശേഷണം കിട്ടിയൊരു ഇന്നിങ്‌സുണ്ട്.

സുനിൽ ​ഗാവസ്കർ

ഇന്ത്യന്‍ ഇതിഹാസ ബാറ്റര്‍ സുനില്‍ ഗാവസ്‌കറിന്റെ പേരിലാണ് ഈ അപൂര്‍വ റെക്കോര്‍ഡ്.

ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്താണ് ഗാവസ്‌കറുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സിന്റെ പിറവി.

1975ലെ പ്രഥമ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഈ ബാറ്റിങ്.

അന്ന് ഏകദിനത്തില്‍ 60 ഓവര്‍ മത്സരമാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചു.

ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് സുനില്‍ ഗാവസ്‌കറും ഏക്‌നാഥ് സോള്‍കറും.

മത്സരം 60 ഓവറില്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ്! 202 റണ്‍സിന്റെ ഭീമന്‍ തോല്‍വി.

പക്ഷേ ഓപ്പണറായി ഇറങ്ങിയ സുനില്‍ ഗാവസ്‌കര്‍ നോട്ടൗട്ടായിരുന്നു അപ്പോഴും.

174 പന്തുകള്‍ നേരിട്ട് ഗാവസ്‌കര്‍ എടുത്തത് വെറും 36 റണ്‍സ് മാത്രം. അടിച്ചത് ഒരേയൊരു ഫോര്‍. സ്‌ട്രൈക്ക് റേറ്റ് 20.68!

60 ഓവര്‍ മത്സരത്തില്‍ ഗാവസ്‌കര്‍ ബാറ്റ് ചെയ്തത് കൃത്യം 29 ഓവറുകള്‍!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക