സമകാലിക മലയാളം ഡെസ്ക്
'സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍പോര്‍ട്ടിന്റ' ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് എന്ന നേട്ടം ഇത്തവണയും സ്വന്തമാക്കി സിംഗപ്പൂരിലെ ചാംഗി എയര്‍പോര്‍ട്ട്
പട്ടികയില്‍ ആദ്യത്തെ മൂന്നെണ്ണം ഏഷ്യയിലാണ്.
ദോഹയിലെ ഹമദ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടും ടോക്കിയോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഷോപ്പിങ് മാളാണോ അമ്യൂസ്‌മെന്റ് പാര്‍ക്കാണോ ആഡംബര ഹോട്ടലാണോ ഇന്‍ഡോര്‍ ഗാര്‍ഡനാണോ എന്നൊക്കെ തോന്നിപ്പിക്കുന്ന നാല് ടെര്‍മിനലുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ചാംഗി എയര്‍പോര്‍ട്ട്
പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്ത് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന ലോകത്തിലെ ചുരുക്കം ചില എയര്‍പോര്‍ട്ടുകളില്‍ ഒന്നായിരിക്കും ചാംഗി.
സിംഗപ്പൂരിന്റെ കിഴക്കേ അറ്റത്തുള്ള ചാംഗി എന്ന പ്രദേശത്ത് ഏകദേശം 25 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന എയര്‍പോര്‍ട്ട് 1981-ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.
പ്രതിദിനം ആയിരത്തിലേറെ വിമാനങ്ങളാണ് ഇവിടെ നിന്ന് പറന്നുയരുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരവും വിപുലവുമായ സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് യാത്രക്കാരുടെ ഇടത്താവളം കൂടിയാണ്.
ഇഞ്ചിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പേര്‍ട്ട്, നാരിദ, ഹോങ്ക്‌കോങ്, പാരിസ്, റോം, മ്യൂണിച്ച്, സൂറിച്ച് വിമാനത്താവളങ്ങളാണ് ആദ്യ പത്തില്‍ ഇടം പിടിച്ചവ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക