അഞ്ജു
സോഷ്യൽമീഡിയയിൽ നിറഞ്ഞു നിന്ന ഗിബ്ലി ഇമേജുകളുകള്‍ക്ക് പിന്നാലെ പുതിയ ട്രെന്‍ഡ് കളം പിടിച്ചിട്ടുണ്ട്. ചാറ്റ് ജിപിടിയുടെ ആക്ഷന്‍ ഫീച്ചര്‍ ഉപയോഗിച്ചുണ്ടാക്കുന്ന എഐ ഡോളുകളാണ് ഇപ്പോള്‍ താരം.
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മുതല്‍ കെജിഎഫ് നായകന്‍ യഷ് വരെയുള്ള പ്രമുഖരുടെ എഐ ഡോളുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
നമ്മൾ അപ്‌ലോഡ് ചെയ്യുന്ന ചിത്രം പലതരത്തിലുള്ള ആക്ഷൻ-ഫിഗർ സ്റ്റൈൽ അവതാറുകളാക്കി മാറ്റാവുന്നതാണ്. ഇതില്‍ ബാര്‍ബി ബോക്‌സ് ആണ് ട്രെന്‍ഡില്‍ നില്‍ക്കുന്നത്.
എഐ ഡോള്‍ അവതാര്‍ എങ്ങനെ ഉണ്ടാക്കാം
ചാറ്റ്ജിപിടി ആപ്പ് തുറക്കുക അല്ലെങ്കിൽ വെബ് ബ്രൗസര്‍ സന്ദര്‍ശിക്കുക.
ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുക: ഉയർന്ന റെസല്യൂഷനുള്ള, നല്ല വെളിച്ചമുള്ള സെൽഫി അല്ലെങ്കിൽ ഫുൾ സൈസ് ഫോട്ടോ ഉപയോഗിക്കുക. വസ്ത്രധാരണം കാണിക്കുന്ന ഒരു ഫുൾ സൈസ് ഫോട്ടോ നിങ്ങളുടെ വൈബ് പകർത്താൻ സഹായിക്കും. മങ്ങിയതോ അമിതമായി ഇരുണ്ടതോ ആയ ചിത്രങ്ങൾ ഒഴിവാക്കുക.
ചാറ്റ്ജിപിടി പ്രോംപ്റ്റ് എഴുതുക: ഏത് രീതിയിലുള്ള എഐ ഡോൾ ആണ് വേണ്ടതെന്ന ഒരു വിശദമായ വിവരണം നൽകുക. ഉദാഹരണത്തിന്- ചിത്രത്തെ റിയലിസ്റ്റിക് ബാർബി ആക്ഷൻ ഫിഗറാക്കി മാറ്റുക. കാമറ, സൺഗ്ലാസുകൾ, സ്കേറ്റ്ബോർഡ് എന്നീ ആക്സസറികൾ ഉൾപ്പെടുത്തുക. ബോക്സിൽ പേര് എഴുതണം. അക്ഷരങ്ങൾ പിങ്ക് നിറത്തിലാവണം- ഇത്തരത്തിൽ വിശദീകരണം നൽകാം.
ഡിസൈൻ: ഡിസൈനിൽ മാറ്റങ്ങൾ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താം.
ഡൗൺലോഡ് ആന്റ് ഷെയർ: എഐ ഡോൾ റെഡി ആയാൽ ചിത്രം ഡൗൺലോഡ് ചെയ്ത് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്യാം.