വിഷു ഇങ്ങെത്തി, സദ്യ ഉണ്ടാക്കണ്ടേ

ആതിര അഗസ്റ്റിന്‍

വടക്കന്‍ കേരളത്തില്‍ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്

കണികാണലും കൈനീട്ടവുമെല്ലാം വിഷുവിന്റെ ഓര്‍മകളാണ്

തെക്കോട്ട് പോകുന്തോറും ക്ഷേത്ര ദര്‍ശനത്തിലും വിഷു കൈനീട്ടത്തിലും മാത്രം ആഘോഷം ഒതുങ്ങും

സദ്യയൊരുക്കാന്‍ ഇത്തവണ നേരത്തെ തന്നെ ഒരുങ്ങാം

ആദ്യ ദിവസം ഉപ്പേരി, ശര്‍ക്കര പുരട്ടി, കടുമാങ്ങ, നാരങ്ങ അച്ചാര്‍, പുളി ഇഞ്ചി ഇവ തയ്യാറാക്കാം.

രണ്ടാം ദിവസം തേങ്ങ ചിരകി വെക്കാം. പച്ചക്കറികള്‍ അരിഞ്ഞ് വെക്കാം കറികള്‍ക്കുള്ള തുവര വന്‍പയര്‍, ചെറുപയര്‍ ഇവ കുതിര്‍ത്ത് വെയ്ക്കാം

മാമ്പഴ പുളിശ്ശേരിയാണ് സദ്യയിലെ കേമന്‍.

ചക്കയാണ് വിഷുവിലെ മറ്റൊരു താരം. ചക്കയുടെ എല്ലാ ഭാഗങ്ങളും ചക്ക അവിയലിന് ഉപയോഗിക്കാം.

ഇടിച്ചക്ക തോരനും വിഷു സദ്യയില്‍ ഒഴിച്ചു കൂടാത്തതാണ്. കുമ്പളങ്ങയുള്ള ഓലന്‍ ഇഷ്ടമല്ലാത്തവര്‍ ആരും ഇല്ല

വിഷു സദ്യയില്‍ പഴങ്ങള്‍ ചേര്‍ത്തുള്ള പച്ചടിയും വെള്ളരി പച്ചടിയുമാണ് പ്രധാനം. മാമ്പഴം, നേന്ത്രപ്പഴം, കൈതച്ചക്ക ഇവയില്‍ ഏത് വേണമെങ്കിലും മധുര പച്ചടി തയ്യാറാക്കാം

നേന്ത്രപ്പഴം കട്ടിക്കാളന്‍ ആണ് സദ്യയിലെ മറ്റൊരു വിഭവം. വറുത്ത ചെറുപയര്‍ പരിപ്പ് കറി എല്ലാ സദ്യയിലും കേമന്‍ തന്നെ

വറുത്തരച്ച സാമ്പാറില്ലാതെ എന്ത് വിഷു സദ്യയാണ്. ഇഷ്ടമുള്ള പായസം കൂടിയായാല്‍ വിഷു സദ്യ സൂപ്പര്‍. ചക്ക പ്രഥമനും അമ്പലപ്പുഴ പാല്‍പ്പായസം കൂടിയാകുമ്പോള്‍ സദ്യ കേമം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക